മട്ടാഞ്ചേരി : (piravomnews.in) ഫോർട്ട് കൊച്ചി അമരാവതി ഗോപാലകൃഷ്ണ ക്ഷേത്രപരിസരത്ത് 100 വർഷത്തിലേറെ പഴക്കമുള്ള ആൽമരം വ്യാഴാഴ്ചയുണ്ടായ ശക്തമായ കാറ്റിൽ മറിഞ്ഞുവീണു.
മരത്തിനു താഴെ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ പൂർണമായി തകർന്നു. വൈദ്യുത പോസ്റ്റ് വീണ് ഒരു കാറും ഭാഗികമായി തകർന്നു.പുലർച്ചെ ആയതിനാൽ ആളപായമില്ല. മരം വീണതിനെ തുടർന്ന് മണിക്കൂറുകൾ പരിസരത്ത് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. സ്ഥലം കെ ജെ മാക്സി എംഎൽഎ സന്ദർശിച്ചു.

Car damaged by falling banyan tree
