നെടുമ്പാശേരി : (piravomnews.in) ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ച് ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. കുന്നുകര പഞ്ചായത്ത് ആറാംവാർഡ് അംഗം വി ബി ഷെഫീക്കിന്റെ വീട്ടിൽ ബുധൻ രാത്രി പത്തിനായിരുന്നു സംഭവം.
ഷെഫീക്കിന്റെ ബാപ്പ തെക്കെ അടുവാശേരി വല്ലേലിൽ ബാവക്കുഞ്ഞിന്റെ സ്കൂട്ടറിനാണ് തീപിടിച്ചത്. രാത്രി ഉറങ്ങാൻ കിടക്കുന്നതിനുമുമ്പ് പുറത്തിറങ്ങിയപ്പോഴാണ് കാർപോർച്ചിൽ ചാർജിൽ വച്ചിരുന്ന സ്കൂട്ടർ കത്തുന്നത് കണ്ടത്.

തൊട്ടടുത്ത് രണ്ട് ബൈക്കുകളും വച്ചിരുന്നു.തീ പടരുന്നതിനുമുമ്പ് വെള്ളമൊഴിച്ച് കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.
Major disaster averted; Electric scooter catches fire while charging, burns down
