അങ്കമാലി : (piravomnews.in) അങ്കമാലിയിലെ ഇൻകെൽ ഒന്നാംനമ്പർ ടവർ കോമ്പൗണ്ടിൽ വെള്ളവും ചെളിയും പുതഞ്ഞുകിടന്നതിനെ തുടർന്ന് സ്കൂട്ടർ തെന്നിമറിഞ്ഞ് അഭിഭാഷകന് പരിക്കേറ്റ സംഭവത്തിൽ നടത്തിപ്പുകാർക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തു.
മകളെ ഭാഷാപഠന ഇൻസ്റ്റിറ്റൂട്ടിൽ കൊണ്ടുപോകുന്നതിനിടെയാണ് അഭിഭാഷകനായ മാർട്ടിൻ ഡേവിസ് അപകടത്തിൽപ്പെട്ടത്. സാരമായി പരിക്കേറ്റു. വലതുകാലിന്റെ എല്ലുപൊട്ടി. രണ്ട് കാലുകളിലെയും തൊലി പോയി.

തുടർന്ന് അധികൃതരെ സമീപിച്ചെങ്കിലും പ്രഥമശുശ്രൂഷ നൽകാനോ, ആശുപത്രിയിലെത്തിക്കാനോ തയ്യാറായില്ലെന്ന് മാർട്ടിൻ ഡേവിസ് പറഞ്ഞു. തുടർന്ന് വിവരം അറിയിച്ചതിനെത്തുടർന്ന് അങ്കമാലി പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
Lawyer falls off scooter after skidding: Case filed against operators
