കാലടി : (piravomnews.in) കനത്ത മഴയിൽ കാലടി പാലത്തിലെ ടാറിങ് ഒലിച്ചുപോയി കുഴികൾ രൂപപ്പെട്ടു. പാലത്തിന് മുമ്പും പട്ടണത്തിലും എംസി റോഡിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
ഇതോടെ പട്ടണത്തിൽ ഗതാഗതക്കുരുക്ക് വിണ്ടും രൂക്ഷമായി. വെള്ളി പുലർച്ചെ തുടങ്ങിയ കുരുക്ക് പകൽ പിന്നിട്ട് രാത്രിയിലും തുടർന്നു. വെള്ളി രാവിലെ പട്ടണത്തിൽ മിനിലോറി കുഴിയിൽപ്പെട്ടു ചരിഞ്ഞിരുന്നു.

ഒരു മാസംമുമ്പ് പാലത്തിലെ ടാർ ഇളകി ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോൾ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലിൽ കുഴികളുള്ള ഭാഗം ടാർ ചെയ്ത് പ്രശ്‌നം പരിഹരിച്ചു.
മൂന്ന് കിലോമീറ്റർവരെ നീളുന്ന നീണ്ട ഗതാഗതക്കുരുക്കുമൂലം വിദ്യാർഥികളുൾപ്പെടെ യാത്രക്കാർ ദുരിതത്തിലാണ്. യുഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്തോ അങ്കമാലി, പെരുമ്പാവൂർ എംഎൽഎമാരോ പ്രശ്നങ്ങളിൽ ഇടപെടാറില്ല.
Tarring has washed away; trouble again
