---
title: "കാർ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു"
english_title: "The car hit the divider and flipped upside down."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/302026/the-car-hit-the-divider-and-flipped-upside-down"
published_at: "2025-07-12T09:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6871d8ea97365_accident5.jpg"
keywords: []
---

# കാർ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു

> **Lead Summary:** കൊച്ചി : കതൃക്കടവ് റോഡിൽ കാർ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. വെള്ളി രാത്രി 8.55നാണ്‌ അപകടം. രണ്ടുസ്‌ത്രീകളും രണ്ടുകുട്ടികളും ഡ്രൈവറും കാറിലുണ്ടായിരുന്നതായാണ്‌ വിവരമെന്ന്‌ കടവന്ത്ര പൊലീസ്‌ പറഞ്ഞു.

## Article Content

കൊച്ചി : കതൃക്കടവ് റോഡിൽ കാർ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. വെള്ളി രാത്രി 8.55നാണ്‌ അപകടം. രണ്ടുസ്‌ത്രീകളും രണ്ടുകുട്ടികളും ഡ്രൈവറും കാറിലുണ്ടായിരുന്നതായാണ്‌ വിവരമെന്ന്‌ കടവന്ത്ര പൊലീസ്‌ പറഞ്ഞു.

നാട്ടുകാർ ചേർന്നാണ്‌ കാറിനുള്ളിലുള്ളവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്‌. പരിക്ക്‌ ഗുരുതരമല്ല.ഗാന്ധിനഗർ അഗ്നിരക്ഷാസേനയെത്തി മറിഞ്ഞ കാർ നേരെയാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/302026/the-car-hit-the-divider-and-flipped-upside-down)