---
title: " സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു"
english_title: "Woman dies in collision between private bus and auto"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300677/woman-dies-in-collision-between-private-bus-and-auto"
published_at: "2025-07-05T13:10:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6868d7e64d266_accident.jpg"
keywords: []
---

#  സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു

> **Lead Summary:** കൊച്ചി: കവളങ്ങാട് കക്കടാശ്ശേരി-കാളിയാർ റോഡിൽ പൈങ്ങോട്ടൂർ ആയങ്കര മൃഗാശുപത്രിക്ക് സമീപം സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരി മരിച്ചു.

## Article Content

കൊച്ചി: കവളങ്ങാട് കക്കടാശ്ശേരി-കാളിയാർ റോഡിൽ പൈങ്ങോട്ടൂർ ആയങ്കര മൃഗാശുപത്രിക്ക് സമീപം സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരി മരിച്ചു.

ഓട്ടോ ഡ്രൈവർ പൈങ്ങോട്ടൂർ സ്വദേശി ബിജുവിന് ഗുരുതരമായി പരുക്കേറ്റു.കോതമംഗലം സ്വദേശിനിയാണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത് .

മുവാറ്റുപുഴ ഭാഗത്തു നിന്നുവന്ന ബസും എതിർദിശയിയിൽ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.മരിച്ച സ്ത്രിയുടെ മകളും ഓട്ടോ ഡ്രൈവറും ഗുരുതര പരുക്കോടെ ആശുപത്രിയിലാണ്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300677/woman-dies-in-collision-between-private-bus-and-auto)