ആലുവ : (piravomnews.in) ചൂർണിക്കര പഞ്ചായത്ത് ഓഫിസിലെ പഴയ കെട്ടിടത്തിന്റെ മേൽക്കൂരയിലെ തേപ്പും കോൺക്രീറ്റ് കട്ടകളും അടർന്നുവീണു.
താഴെ ആരും ഇല്ലാതിരുന്നതിനാൽ അപകടമൊഴിവായി. ഒരു വർഷമായി ഈ കെട്ടിടത്തിനു പിഡബ്ല്യുഡിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല. എന്നാൽ വില്ലേജ് ഓഫിസ്, കുടുംബശ്രീ സിഡിഎസ് ഓഫിസ്, തൊഴിലുറപ്പു പദ്ധതി ഓഫിസ്, വിഇഒ ഓഫിസ്, സീനിയർ സിറ്റിസൻ ഓഫിസ്, പഞ്ചായത്ത് കമ്മിറ്റി യോഗം ചേരുന്ന ഹാൾ, റിക്കാർഡ് റൂം എന്നിവ ഇവിടെയാണ് പ്രവർത്തിക്കുന്നത്.

ഒരു കടമുറി വാടകയ്ക്കു കൊടുത്തിട്ടുമുണ്ട്. 60 വർഷം പഴക്കമുള്ള കെട്ടിടത്തിൽ നിന്നു മുൻപു 2 തവണ കല്ലുകൾ അടർന്നു വീണിരുന്നു. തുടർന്നു പഞ്ചായത്ത് കമ്മിറ്റി അടിയന്തര യോഗം ചേർന്ന് അപകടാവസ്ഥയിലായ കെട്ടിടത്തിൽ നിന്ന് എല്ലാവരെയും ഒഴിപ്പിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല.
The old building of the Churnikkara Panchayat Office is in disrepair.
