കാക്കനാട് : (piravomnews.in) ഐടി നഗരം, ജില്ലാ ഭരണ കേന്ദ്രം തുടങ്ങിയ പദവികളൊക്കെയുണ്ടെങ്കിലും കാക്കനാട്ടെ ജല വിതരണ സംവിധാനങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കം.
കാക്കനാട് മേഖലയിലെ പകുതിയലധികം പ്രദേശത്ത് ഇപ്പോഴും ജല വിതരണത്തിന് ഉപയോഗിക്കുന്നത് പഴകി ആക്രിപ്പരുവത്തിലായ ആസ്ബസ്റ്റോസ് പൈപ്പുകൾ. ഇവ അടിക്കടി പൊട്ടി നാട്ടുകാരുടെ വെള്ളംകുടി മുട്ടിക്കുന്നതു പതിവ്. ചെറിയ മർദം പോലും താങ്ങാൻ പഴയ ആസ്ബസ്റ്റോസ് പൈപ്പുകൾക്ക് കഴിയാത്തതാണ് നിരന്തരമുള്ള പൈപ്പ് പൊട്ടലിനു കാരണം.

നാടുമുഴുവൻ ആധുനിക ഡിഐ പൈപ്പ് സ്ഥാപിച്ചു ജല വിതരണം കാര്യക്ഷമമാക്കുമ്പോഴും കാക്കനാട്ടെ ഭൂരിഭാഗം പ്രദേശത്തേക്കും വെള്ളമെത്തിക്കുന്നത് ഇപ്പോഴും ആസ്ബസ്റ്റോസ് പൈപ്പിലൂടെ തന്നെ. ചിലയിടങ്ങളിൽ മാത്രം പേരിന് ഡിഐ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുണ്ടംപാലത്ത് 300 എംഎം ആസ്ബസ്റ്റോസ് പൈപ്പ് പൊട്ടി തൃക്കാക്കരയിലെയും കളമശേരിയിലെയും വലിയൊരു പ്രദേശമാകെ ജല വിതരണം മുടങ്ങിയിരുന്നു. ഇന്നലെയാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇതു പുനസ്‌ഥാപിച്ചത്.
The water pipes of Kakkanad are being cut off
