ചോറ്റാനിക്കര : (piravomnews.in) ടച്ചിങ്സ് ചോദിച്ച യുവാക്കളെ ക്രൂരമായി മർദിച്ച തുപ്പംപടിയിലെ ബാർ ജീവനക്കാരെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു.
ബാർ മാനേജർ വെട്ടിക്കൽ പാറയിൽ അരുൺ ജേക്കബ്(26), പത്തനംതിട്ട താമരയിൽ അനന്തു(26) എന്നിവരാണു പിടിയിലായത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.

അനന്തു ബാറിൽ മറ്റൊരാളെ ആക്രമിച്ച കേസിലും പ്രതിയാണ്. ബുധനാഴ്ച രാത്രിയാണു ജീവനക്കാർ യുവക്കാളെ ആക്രമിച്ചത്. തലക്കോട് കാനാപ്പറമ്പിൽ അനന്തു(28), ആശാരിപുറത്ത് അനോജ്(28) എന്നിവർക്കാണു മർദനമേറ്റത്.
മദ്യപിക്കാനെത്തിയ യുവാക്കൾ രണ്ടാമതു ടച്ചിങ്സ് ചോദിച്ചത് ഇഷ്ടപ്പെടാത്ത ജീവനക്കാർ അസഭ്യം പറഞ്ഞതും ഇതു യുവാക്കൾ ചോദ്യം ചെയ്തതുമാണു തർക്കത്തിനു കാരണം. തർക്കത്തിനിടെ സംഘംചേർന്നെത്തിയ ബാർ ജീവനക്കാർ യുവാക്കളെ ബീയർ കുപ്പി ഉപയോഗിച്ച് അടിച്ചു.
Bar staff arrested for brutally beating up youths who asked for touching
