തിരുവനന്തപുരം: (piravomnews.in) യുവതിയെ സഹോദരനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. പോത്തൻകോട് ചാത്തൻപാട് കൊച്ചുവീട്ടിൽ ഷഹീന(33)യെ ആണ് സഹോദരൻ ഷംഷാദ് വാടക അപ്പാർട്ട്മെന്റിൽ വച്ച് മർദിച്ചു കൊലപ്പെടുത്തിയത്.
ഷംഷാദിനേയും കൂട്ടുപ്രതി വിശാഖിനേയും ചൊവ്വാഴ്ചവരെയാണ് കസ്റ്റഡിയിൽ വിട്ടത്. സഹോദരിയെ കൊല്ലാനാണ് അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്തതെന്നും ചികിത്സയ്ക്ക് വേവേണ്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവിടെയെത്തിച്ചതെന്നും ഷംഷാദ് മൊഴി നൽകി.വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമായ ഷഹീനയ്ക്കു മലപ്പുറം സ്വദേശിയുമായി ബന്ധമുണ്ടെന്ന് ഷംഷാദ് സംശയിച്ചിരുന്നു.

ഇതിന്റെ പേരിൽ ഇരുവരും വഴക്ക് പതിവായിരുന്നു. ഷഹീന സുഹൃത്തിനെ വീഡിയോകോൾ വിളിച്ചത് കണ്ട ഷംഷാദ് സഹോദരിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. മർദിച്ച് അവശയാക്കിയ ശേ ഷം കഴുത്തുഞെരിച്ചും വായ് പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചുമാാണ് കൊലപ്പെടുത്തിയത്.
രണ്ടോടെ വിശാഖിനെ വിളിച്ചു വരുത്തുകയും മൃതദേഹം മറവു ചെയ്യാൻ സഹായം ചോദിക്കുകയും ചെയ്തു.അര മ ണിക്കൂർ കഴിഞ്ഞു പുറത്തേക്ക് പോയ വിശാഖ് മടങ്ങി എത്തിയപ്പോഴേഷഹീനയുടെ രക്ഷിതാക്കൾ ഫ്ലാറ്റിൽ എത്തി പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. സംഭവ ദിവസം രാവിലെ മൂന്നു തവണയാണ് വിശാഖിന്റെ ഫോണിലേക്ക് ഷംഷാദ് വിളിച്ചത്.
ഉച്ചയ്ക്കു കൊലപാതകം കഴിഞ്ഞും വിളിച്ചു. സഹോദരിയെ ആശുപത്രിയിൽ എത്തിക്കാനാണ് തന്നെ വിളിച്ചു വരുത്തിയതെന്നായിരുന്നു വിശാഖ് ആദ്യം പറഞ്ഞത്. ചോദ്യം ചെയ്യലിൽ വിശാഖ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഷംഷാദിന്റെ താടിയെല്ലുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് ആശുപത്രിയിൽ എന്നും പോയി വരാനാണെന്ന് ഉടമയെ വിശ്വസിപ്പിച്ചാണ് മണ്ണന്തലയിലെ അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് എടുത്തത്. ലഹരിക്ക് അടിമയായ ഷംഷാദ് ഒമ്പതും വിശാഖ് അഞ്ചും കേ സുകളിൽ പ്രതികളാണ്.
കൊലപാതകത്തിന് രണ്ടാഴ്ച മുമ്പ് ഷംഷാദ് മാതാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. മൂന്നുദിവസം ഷെഹീനയെ ഷംഷാദ് ക്രൂരമായ മർദനത്തിനിരയാക്കിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. മർദനത്തിൽ ഷെഹീനയുടെ തലയോട്ടി പൊട്ടിയിരുന്നു. രണ്ടുവശത്തെയും വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു.
Shaheena murder: Sister's murder was premeditated
