പത്തനംതിട്ട: (piravomnews.in) പത്തനംതിട്ട തണ്ണിത്തോട് രക്തസ്രാവം വന്ന് ഗുരുതരാവസ്ഥയിലായ സ്ത്രീയെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് പൊലീസ്.
തണ്ണിത്തോട് മൂഴി പുളിഞ്ചാൻ വീട്ടിൽ അമ്പിളിയെ ആണ് പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിലായ അമ്പിളിയെ കൊണ്ടുപോകാൻ ആംബുലൻസിന് വിളിച്ചെങ്കിലും കിട്ടിയില്ല.

തുടർന്ന് ഭർത്താവ് തണ്ണിത്തോട് പൊലീസ് സ്റ്റേഷനിൽ എത്തി സഹായം ആവശ്യപ്പെടുകയായിരുന്നു. രാത്രി രണ്ടുമണിയോടെ ആയിരുന്നു സംഭവം.
Police rushed a bleeding woman to the hospital in an official vehicle
