ഇടുക്കി: (piravomnews.in) നെടുങ്കണ്ടത്ത് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. നെടുങ്കണ്ടം മഞ്ഞപ്പാറ ചാക്കോയുടെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി ഡ്രൈവറായ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.
വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മഞ്ഞപ്പാറ സ്വദേശി ചാക്കോയുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ വീടിന്‍റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. എറണാകുളത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് മാങ്ങയുമായി പോകുകയായിരുന്നു ലോറി.
Lorry overturns on top of house in Nedumkandam
