തിരുമാറാടി.... വിശ്വ പ്രസിദ്ധ 131-ാമത് കാക്കൂർ കാളവയൽ കാർഷികമേള ആറു മുതൽ 10 വരെ നടക്കും. തിരുമാറാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
ഞായറാഴ്ച രാവിലെ 9.30-ന്കാർഷികമേള നഗരിയിൽ ആഘോഷ കമ്മിറ്റി ചെയർപേഴ്സൺ രമ മുരളീധര കൈമൾ പതാക ഉയർത്തും. തിങ്കളാഴ്ച രാവിലെ 9.30-ന് അനൂപ് ജേക്കബ് എം.എൽ.എ. കാർഷിക മേള ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലീസ് ഷാജു അധ്യക്ഷയാകും. കൃഷി വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കിസാൻമേള തിങ്കളാഴ്ച നടക്കും. പ്രദർശനശാലകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കും. മുൻ എം.എൽ.എ. എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. മികച്ച കർഷകരെ ആദരിക്കും. തുടർന്ന് ക്ലാസുകളും ക്വിസ് മൽസരവും നടക്കും.
ചൊവ്വാഴ്ച കാക്കൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മൂല്യ വർധിത ഉത്പന്നങ്ങൾ സംബന്ധിച്ച് നടക്കുന്ന സെമിനാർ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച നടക്കുന്ന കന്നുകാലി പ്രദർശനം എം.പി.ഐ. ചെയർപേഴ്സൺ കമല സദാനന്ദൻ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച വൈകീട്ട് നാലിന് കാർറേസ് തുടങ്ങും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശ സനിൽ ഫ്ലാഗ് ഓഫ് ചെയ്യും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ, വൈസ് പ്രസിഡന്റ് എം.എം. ജോർജ്, ജനറൽ കൺവീനർ കെ.കെ. രാജ്കുമാർ, പഞ്ചായത്ത് സെക്രട്ടറി പി.ആർ. മോഹൻകുമാർ, കൃഷി ഓഫീസർ ജിജി ടി.കെ. തുടങ്ങിയവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
The flag will be hoisted on Sunday at the Kakkur Bull Farm Agricultural Fair