കൊച്ചി : (piravomnews.in) ഒളിമ്പിക്ദിന ആഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലുമായി സഹകരിച്ചായിരുന്നു ‘ഒളിമ്പിക് ഡേ റൺ’.
രാജേന്ദ്രമൈതാനത്തുനിന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി വി ശ്രീനിജിൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്‌തു. സംഘാടകസമിതി ചെയർമാൻ ഡെന്നി തോമസ് അധ്യക്ഷനായി.മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ വി എ മൊയ്തീൻ നൈന പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

കേരള ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പി മോഹൻദാസ് ഒളിമ്പിക്ദിന സന്ദേശം നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി പി റോയി, ദേശീയ ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹി പി അനിൽകുമാർ, ജോയി പോൾ, രാമചന്ദ്രൻ എസ് നായർ, ബിന്ദു മനോഹരൻ, എൽദോസ് പി അബി, പി പി വിജയകുമാർ, എം കെ ഉണ്ണിക്കൃഷ്ണൻ, സജീവ് എസ് നായർ എന്നിവർ പങ്കെടുത്തു.
Olympic Day rally to awaken the nation
