പെരുമ്പാവൂർ : (piravomnewes.in) റൂറൽ ജില്ലാ പൊലീസിന് അനുവദിച്ച ഏഴ് വാഹനങ്ങൾ നിരത്തിലിറക്കി. ജില്ലാ പൊലീസ് മേധാവി എം ഹേമലത ഫ്ലാഗ് ഓഫ് ചെയ്തു.
ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം സബ് ഡിവിഷനുകൾക്കും ചെങ്ങമനാട്, രാമമംഗലം പൊലീസ് സ്റ്റേഷനുകൾക്കുമാണ് പുതിയ വാഹനങ്ങൾ.

പെരുമ്പാവൂർ എഎസ്‌പി ശക്തിസിങ് ആര്യ, ഡിവൈഎസ്‌പിമാരായ ടി ആർ രാജേഷ്, പി എം ബൈജു, വി ടി ഷാജൻ, എസ് ജയകൃഷ്ണൻ, എം ടി ഒ സി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Seven vehicles allocated to the district police have been put on the road.
