പിറവം : (piravomnews.in) സ്വകാര്യ ബസുകളിൽ പൊലീസ് നടത്തിയ സുരക്ഷാ പരിശോധനയ്‌ക്കിടെ തൊഴിലാളികളുടെ പ്രതിഷേധവും പണിമുടക്കും.
വെള്ളി രാവിലെ 10.30ന് തുടങ്ങിയ പണിമുടക്ക് വൈകിട്ടാണ് അവസാനിച്ചത്.അപ്രതീക്ഷിത പണിമുടക്ക് വിദ്യാർഥികളെയും വിവിധ ആവശ്യങ്ങൾക്കെത്തിയവരെയും വലച്ചു. രാവിലെമുതൽ പിറവം സ്വകാര്യ സ്റ്റാൻഡിൽ പൊലീസ് വാഹനപരിശോധന തുടങ്ങിയിരുന്നു.

ഡ്രൈവറുടെ ലൈസൻസ്, ബസിന്റെ രേഖകൾ ഉൾപ്പെടെ പരിശോധിക്കുന്നതിനിടെ തൊഴിലാളികളും പൊലീസും തർക്കമായി. നഗരസഭാ അധ്യക്ഷ ജൂലി സാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് പണിമുടക്ക് അവസാനിപ്പിച്ചത്.
നഗരസഭാ ഉപാധ്യക്ഷൻ കെ പി സലിം, സോമൻ വല്ലയിൽ, രാജു പാണാലിക്കൽ, സാജു കുറ്റിവേലിൽ, ഏലിയാസ് നാരേക്കാട്ട്, മഹേഷ് പാഴൂർ, സൈജു ഭാസ്കർ, എസ്ഐമാരായ സി ആർ ഹരിദാസ്, കെ എസ് ജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Safety check; People were caught in a lightning strike by private buses in Piravam
