കരുമാല്ലൂർ : (piravomnews.in) കരുമാല്ലൂർ–-കുന്നുകര കുടിവെള്ള വിതരണപദ്ധതിയുടെ നിർമാണത്തിന് 21ന് തുടക്കമാകും. പകൽ മൂ ന്നിന് കുന്നുകരയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി പി രാജീവ് അധ്യക്ഷനാകും. കിഫ്ബി പദ്ധതിയിൽ മൂന്നുഘട്ടങ്ങളിലായി 48.52 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്കായി നൽകിയത്.കുന്നുകരയിൽ നടന്ന സംഘാടകസമിതി രൂപീകരണയോഗം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

കുന്നുകര, കരുമാല്ലൂർ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം ദീർഘകാലാടിസ്ഥാനത്തിൽ പരിഹരിക്കുന്ന ബൃഹത് പദ്ധതി നിർവഹണഘട്ടത്തിലേക്ക് കടക്കുകയാണെന്നും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
Construction of Karumallur-Kunnukara drinking water supply project to begin on the 21st
