കൂത്താട്ടുകുളം : (piravomnews.in) പാലാ റോഡിൽ രാമപുരം കവലയിൽ അപകടത്തിൽ രണ്ട് കാറുകൾ തകർന്നു. കൂത്താട്ടുകുളം ഭാഗത്തുനിന്ന് പാലാ ഭാഗത്തേക്ക് പോയ കാർ, മറികടക്കാൻ ശ്രമിക്കുന്നതിനിടെ മുന്നിൽപ്പോയ കാറിൽ ഇടിക്കുകയായിരുന്നു.
ഏറ്റുമാനൂർ സ്വദേശിനി ഓടിച്ചിരുന്ന എൽ ബോർഡ് സ്ഥാപിച്ച കാറാണ് അപകടമുണ്ടാക്കിയത്.ഇടിയുടെ ആഘാതത്തിൽ മറികടക്കാൻ ശ്രമിച്ച കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ കെട്ടിടത്തിന്റെ വരാന്തയിലേക്ക് ഇടിച്ചുകയറി.

കെട്ടിടത്തിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാർ തകർത്താണ് നിന്നത്. ആർക്കും പരിക്കില്ല.മൂന്ന് വാഹനങ്ങൾക്കും കേടുപാടുണ്ട്. ഡ്രൈവിങ് പരിശീലനത്തിനിടയിലാണ് അപകടം ഉണ്ടായതെന്ന് പറയപ്പെടുന്നു.
Cars damaged in accident; no one injured
