തലമുടി പിടിപ്പിക്കൽ ചികിത്സയെ തുടർന്ന് അണുബാധ ഉണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തു

തലമുടി പിടിപ്പിക്കൽ ചികിത്സയെ തുടർന്ന് അണുബാധ ഉണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തു
May 21, 2025 12:23 PM | By Amaya M K

കൊച്ചി:(piravomnews.in)തലമുടി പിടിപ്പിക്കൽ ചികിത്സയെ തുടർന്ന് അണുബാധ ഉണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തു.

പനമ്പിള്ളി നഗർ ഇൻസൈറ്റ് ഡർമ്മ ക്ലിനിക്കിലെ ഡോക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. ഡോ. ശരത് കുമാർ, ജീവനക്കാരൻ ഗോകുൽ, കണ്ടാലറിയാവുന്ന ഒരു സ്ത്രീ എന്നിവർക്കെതിരെ യാണ് നടപടി.

വൈപ്പിൻ സ്വദേശിയായ സനിൽ എന്നയാൾക്കാണ് ദുരനുഭവം ഉണ്ടായത്. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ടാണ് സനിൽ ഇൻസൈറ്റ് ഡർമ്മ ക്ലിനിക്കിലേക്കെത്തുന്നത്. തുടർന്ന് മുടി വെച്ചുപിടിപ്പിച്ചു.

എന്നാൽ പിന്നീട് അസഹനീയമായ തലവേദന അനുഭവപ്പെടുകയും കൂടുതൽ പരിശോധനകളിൽ മുടി പിടിപ്പിച്ച ഭാഗത്ത് മാംസം തിന്നുതീർക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. തലയുടെ മുകൾ ഭാഗത്തെ തൊലി നഷ്ടമാകുകയും തലയോട്ടി പുറത്തുകാണാൻ തുടങ്ങുകയും ചെയ്തിരുന്നു.

പിന്നീട് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാകുകയും തുടയിൽ നിന്നെടുത്ത തൊലി തലയിൽ വെച്ചുപിടിപ്പിക്കുകയുമായിരുന്നു. അര ലക്ഷത്തോളം രൂപയാണ് മുടി വെച്ചുപിടിപ്പിക്കുന്നതിനായി സനിൽ ചെലവാക്കിയത്. പിന്നീടുള്ള ചികിത്സയ്ക്കും വലിയ തുക ചെലവാക്കേണ്ടിവന്നു.

തലയിലെ പഴുപ്പ് നീക്കം ചെയ്യാൻ സനിലിന്റെ ദേഹത്ത് ഒരു യന്ത്രസംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. എവിടെ പോയാലും അത് ഉണ്ടാകണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. അതുകൊണ്ടുതന്നെ നിത്യജീവിതത്തിൽ ഏറെ ബുദ്ധിട്ടുകൾ അനുഭവിക്കുകയാണ് സനിൽ.

Police file case after infection following hair transplant treatment

Next TV

Related Stories
ജേക്കബ് വിഭാഗം നേതാക്കളുടെ ഗുണ്ടാവിളയാട്ടം; പൊലീസിനെയും ആക്രമിച്ചു

May 21, 2025 01:04 PM

ജേക്കബ് വിഭാഗം നേതാക്കളുടെ ഗുണ്ടാവിളയാട്ടം; പൊലീസിനെയും ആക്രമിച്ചു

ഈ കാറിലുണ്ടായിരുന്ന വനിതാഡോക്ടർക്കും കുട്ടിക്കും അപകടത്തിൽ നിസ്സാര പരിക്കേറ്റു. അപകടശേഷം ഇവരെ മദ്യപസംഘം അസഭ്യം പറയാൻ തുടങ്ങി. ഇതോടെ...

Read More >>
‘ഭാര്യയെ ഡിസ്ചാർജ് ചെയ്യണം’: കോട്ടയം മെഡിക്കൽ കോളജിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം, പൊലീസുകാരന് കുത്തേറ്റു

May 21, 2025 12:39 PM

‘ഭാര്യയെ ഡിസ്ചാർജ് ചെയ്യണം’: കോട്ടയം മെഡിക്കൽ കോളജിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം, പൊലീസുകാരന് കുത്തേറ്റു

പ്രസവ വാർഡിലുള്ള ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഒഡീഷ സ്വദേശി അതിക്രമം നടത്തിയത്. ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച് ഭീഷണി മുഴക്കിയ...

Read More >>
മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

May 21, 2025 12:29 PM

മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മത്സ്യം പിടിക്കാനായി പോയതായിരുന്നു മണികണ്ഠൻ. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പാടത്ത് മരിച്ച നിലയിൽ...

Read More >>
മദ്യലഹരിയിലെത്തിയ മകൻ അമ്മയെ ചവിട്ടിക്കൊന്നു

May 21, 2025 12:13 PM

മദ്യലഹരിയിലെത്തിയ മകൻ അമ്മയെ ചവിട്ടിക്കൊന്നു

മണികണ്ഠന്റെ മര്‍ദനത്തില്‍ ഓമനയുടെ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. നേരത്തേയും ഇയാള്‍ ഓമനയെ മര്‍ദിച്ചിരുന്നതായി സമീപവാസികള്‍ പൊലീസിനോട്...

Read More >>
കൊല്ലത്ത് യുവാവിനെ ബൈക്ക് തടഞ്ഞുനിർത്തി കുത്തിക്കൊന്നു

May 21, 2025 11:53 AM

കൊല്ലത്ത് യുവാവിനെ ബൈക്ക് തടഞ്ഞുനിർത്തി കുത്തിക്കൊന്നു

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച രാത്രി കാരംസ് കളി കഴിഞ്ഞ് സുജിനും അനന്തവും ബൈക്കിൽ പോകുന്നതിനിടെ...

Read More >>
 കോൺ​ഗ്രസ് എംപി ഗൗരവ് ​ഗൊ​ഗോയ് പാകിസ്താൻ സന്ദർശിച്ചു,അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

May 19, 2025 12:09 PM

കോൺ​ഗ്രസ് എംപി ഗൗരവ് ​ഗൊ​ഗോയ് പാകിസ്താൻ സന്ദർശിച്ചു,അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ഭീകരസംഘടനയായ ഐഎസിന്റെ ക്ഷണപ്രകാരമാണ് കോൺ​ഗ്രസ് എംപി പാകിസ്താനിലേക്ക് പോയതെന്നും അതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും മുഖ്യമന്ത്രി...

Read More >>
Top Stories










News Roundup