കൊച്ചി.... തിരുവാങ്കുളത്ത് നിന്ന് യാത്രയ്ക്കിടെ കാണാതായ മൂന്നുവയസുക്കാരിയുടെ മൃതദേ ദേഹം പുഴയിൽ നിന്ന് കണ്ടെത്തി. ആലുവയിൽ നിന്നും കാണാതായ മൂന്നുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്നതായി സംശയം. അമ്മ പോലീസിന് നല്കിയ മൊഴിൽ കുട്ടിയെ പുഴയിൽ എറിഞ്ഞുവെന്ന് പറഞ്ഞിരുന്നു. മൂഴിക്കുളം പാലത്തിനടിയിൽ പുഴയിൽനിന്ന് എട്ടരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കല്യാണിയുടെ മൃതദേഹം കിട്ടിയത്. മൃതദേഹം വെള്ളത്തിൽ തടിക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു.
കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ കാണാതായെന്ന് അമ്മ പറഞ്ഞ സ്ഥലത്തുതന്നെ കുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നതായി ആലുവ ഡിവൈഎസ്പി അറിയിച്ചു. ചെങ്ങമനാട് പോലീസിൻ്റെ കസ്റ്റഡിയിലുള്ള ഇവരെ പോലീസിനെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
Body of missing girl found in Aluva river
