---
title: " കോൺ​ഗ്രസ് എംപി ഗൗരവ് ​ഗൊ​ഗോയ് പാകിസ്താൻ സന്ദർശിച്ചു,അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ"
english_title: "Congress MP Gaurav Gogoi visits Pakistan, Assam Chief Minister Himanta Biswa Sarma"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/290941/congress-mp-gaurav-gogoi-visits-pakistan-assam-chief-minister-himanta-biswa-sarma"
published_at: "2025-05-19T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682ad2b4d9ac2_assam.jpg"
keywords: []
---

#  കോൺ​ഗ്രസ് എംപി ഗൗരവ് ​ഗൊ​ഗോയ് പാകിസ്താൻ സന്ദർശിച്ചു,അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

> **Lead Summary:** **ആസാം....** കോൺ​ഗ്രസ് എംപിയും മുതിർന്ന നേതാവുമായ ​ഗൗരവ് ​ഗൊ​ഗോയ് പാകിസ്താൻ സന്ദർശിച്ചെന്ന ​​ഗുരുതര ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഭീകരസംഘടനയായ ഐഎസിന്റെ ക്ഷണപ്രകാരമാണ് കോൺ​ഗ്രസ് എംപി പാകിസ്താനിലേക്ക് പോയതെന്നും അതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പിടിഐ വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് പാകിസ്താൻ സന്ദർശിച്ചിട്ടുണ്ടോ, ഇല്ലയോ എന്ന കാര്യത്തിന് ​ഗൗരവ് ഉത്തരം നൽകണമായിരുന്നു. എന്തിനാണ് അദ്ദേഹത്തിന്റെ ഭാര്യ 19 തവണ പാകിസ്താനിലേക്ക് പോയത്. ഉത്തരം നൽകിയില്ലെങ്കിൽ എങ്ങനെ ഉത്തരം നേടണമെന്ന കാര്യം തനിക്ക് അറിയാമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.എന്നാൽ ഇത് മുഖ്യമന്ത്രിയുടെ ട്രോള് ആണെന്ന് ആയിരുന്നു ഗൗരവ് ​ഗൊ​ഗോയ്ടെ പ്രതികരണം

## Article Content

**ആസാം....** കോൺ​ഗ്രസ് എംപിയും മുതിർന്ന നേതാവുമായ ​ഗൗരവ് ​ഗൊ​ഗോയ് പാകിസ്താൻ സന്ദർശിച്ചെന്ന ​​ഗുരുതര ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഭീകരസംഘടനയായ ഐഎസിന്റെ ക്ഷണപ്രകാരമാണ് കോൺ​ഗ്രസ് എംപി പാകിസ്താനിലേക്ക് പോയതെന്നും അതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പിടിഐ വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് പാകിസ്താൻ സന്ദർശിച്ചിട്ടുണ്ടോ, ഇല്ലയോ എന്ന കാര്യത്തിന് ​ഗൗരവ് ഉത്തരം നൽകണമായിരുന്നു. എന്തിനാണ് അദ്ദേഹത്തിന്റെ ഭാര്യ 19 തവണ പാകിസ്താനിലേക്ക് പോയത്. ഉത്തരം നൽകിയില്ലെങ്കിൽ എങ്ങനെ ഉത്തരം നേടണമെന്ന കാര്യം തനിക്ക് അറിയാമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.എന്നാൽ ഇത് മുഖ്യമന്ത്രിയുടെ ട്രോള് ആണെന്ന് ആയിരുന്നു ഗൗരവ് ​ഗൊ​ഗോയ്ടെ പ്രതികരണം

> “എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്. ആ രേഖകൾ ലഭിക്കാൻ സെപ്റ്റംബർ വരെ കാത്തിരിക്കണം. നോട്ടീസ് സമർപ്പിച്ചതിന് ശേഷം മാത്രമേ എംബസി രേഖകൾ നൽകുകയുള്ളു. പാകിസ്താനെ പിന്തുണച്ച് സംസാരിച്ച 40 പേരെ അറസ്റ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ പാകിസ്താൻ സന്ദർശിച്ചതിന് ​ഗൗരവ് ​ഗൊ​ഗോയിക്കെതിരെയും കേസെടുക്കാം”.“ഐഎസ്ഐയുടെ ക്ഷണപ്രകാരമാണ് ​ഗൗരവ് ​ഗൊ​ഗോയ് പാകിസ്താൻ സന്ദർശിച്ചത്. അതിന്റെ രേഖകൾ എന്റെ കൈവശമുണ്ട്. അത് സെപ്റ്റംബർ 10-നുള്ളിൽ പുറത്തുവിടും. അദ്ദേഹം പാകിസ്താൻ ഭരണകൂടവുമായി അടുത്ത് പ്രവർത്തിച്ചിരുന്നു. വിദേശകാര്യ വകുപ്പിൽ നിന്നോ അല്ലെങ്കിൽ സർവകലാശാലയിൽ നിന്നോ ഉണ്ടായ ക്ഷണമല്ലിത്. ആഭ്യന്തര വകുപ്പിന്റെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് കോൺ​ഗ്രസ് എംപി അവിടെ പോയത്”.

Poll
Do you believe the allegations made by Assam CM against Congress MP Gaurav Gogoi regarding his visit to Pakistan?
No, I do not believe the allegations
Yes, I believe the allegations
 by TaboolaSponsored LinksYou May Like

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/290941/congress-mp-gaurav-gogoi-visits-pakistan-assam-chief-minister-himanta-biswa-sarma)