കൊല്ലം: (piravomnews.)ചിതറയിൽ യുവാവിനെ ബൈക്ക് തടഞ്ഞുനിർത്തി കുത്തിക്കൊന്നു. മടത്തറ സ്വദേശി സുജിൻ(29) ആണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നൽകുന്നവിവരം. ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് സുജിനും പ്രതികളും തമ്മിൽ നേരത്തേ തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.സുജിന്റെ കൂടെയുണ്ടായിരുന്ന അനന്തുവിനും കുത്തേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച രാത്രി കാരംസ് കളി കഴിഞ്ഞ് സുജിനും അനന്തവും ബൈക്കിൽ പോകുന്നതിനിടെ ആളൊഴിഞ്ഞസ്ഥലത്ത് ഒളിച്ചിരുന്ന പ്രതികൾ ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. വിവേക്, സൂര്യജിത്ത്, ലാലു എന്ന ബിജു,വിജയ് തുടങ്ങിയവരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്.
A young man was stabbed to death while stopping his bike in Kollam.
