കരുമാല്ലൂർ : (piravomnews.in) കരുമാല്ലൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ ജാതിപ്പേര് വിളിച്ച് ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ കരുമാല്ലൂർ പഞ്ചായത്തിലെ മൂന്നു ജനപ്രതിനിധികൾക്കെതിരെ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തു.

10–--ാംവാർഡ് അംഗം വെളിയത്തുനാട് പേലിപ്പറമ്പിൽവീട്ടിൽ മുഹമ്മദ് മെഹ്ജൂബ് (35), 13–--ാംവാർഡ് അംഗം യുസി കോളേജ് ഇലവുങ്കപ്പറമ്പിൽ അബ്ദുൾ സലാം (50), രണ്ടാംവാർഡ് അംഗം മാഞ്ഞാലി തോപ്പിൽവീട്ടിൽ ടി എ മുജീബ് (48) എന്നിവർക്കെതിരെയാണ് ജാമ്യമില്ലാവകുപ്പുകൾ പ്രകാരം കേസെടുത്തത്.
അബ്ദുൾ സലാം, മുജീബ് എന്നിവർ കോൺഗ്രസ് അംഗങ്ങളും മുഹമ്മദ് മെഹ്ജൂബ് സ്വതന്ത്രനായി വിജയിച്ചശേഷം അടുത്തിടെ യുഡിഎഫിലേക്ക് ചേക്കേറിയ ആളുമാണ്. മാർച്ച് 20ന് പകൽ ഫാർമസിയിൽ മരുന്ന് വാങ്ങാനെത്തിയ ഒരാൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് ആരോപിച്ചാണ് മൂന്നുപേരും കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിയത്.
ഫാർമസിയിൽ കയറി മരുന്നുകൾ പരിശോധിക്കണമെന്ന് മുഹമ്മദ് മെഹ്ജൂബ് ഡോക്ടറോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല.പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഡോക്ടറെ ജാതിപ്പേര് വിളിക്കുകയും മാനഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെ പെരുമാറുകയും ചെയ്തെന്ന് പ്രഥമവിവരറിപ്പോർട്ടിലുണ്ട്.
Case filed against three Congress MPs for threatening doctor by calling him by his caste
