കൊല്ലത്ത് നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളെ എറണാകുളത്ത് നിന്ന് കണ്ടെത്തി

കൊല്ലത്ത് നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളെ എറണാകുളത്ത് നിന്ന് കണ്ടെത്തി
Apr 25, 2025 10:48 AM | By Amaya M K

കൊല്ലം: (piravomnews.in) കൊല്ലത്ത് നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളെ ഏഴു മണിക്കൂറിനുശേഷം എറണാകുളത്ത് നിന്ന് കണ്ടെത്തി. കൊല്ലം അഞ്ചാലുംമൂട് നിന്ന് കാണാതായ 13ഉം 17ഉം 14ഉം വയസുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് രാത്രി 11.30ഓടെ എറണാകുളത്ത് നിന്ന് കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് പെണ്‍കുട്ടികളെ കാണാതായെന്ന് ബന്ധുക്കള്‍ പൊലീസിൽ പരാതി നൽകിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കാണാതായ പെണ്‍കുട്ടികള്‍ മൂന്നുപേരും പരസ്പരം അറിയുന്നവരാണ്. ഒന്നിച്ചാണ് ഇവര്‍ വീട്ടിൽ നിന്ന് പോയത്. കാണാതാകുന്നതിന് കുറ

ച്ച് സമയം മുമ്പ് മൂന്നു കുട്ടികളും ഒരു വീട്ടിൽ ഒരുമിച്ചുണ്ടായിരുന്നു. മറ്റു മുതിര്‍ന്നവര്‍ ഇല്ലാത്ത സമയത്താണ് മൂന്നുപേരെയും കാണാതായത്. പെണ്‍കുട്ടികളില്‍ ഒരാളുടെ കൈവശം മൊബൈൽ ഫോണുണ്ടായിരുന്നു.

എന്നാൽ, ഇത് കൊല്ലം റെയില്‍വെ സ്റ്റേഷനിൽ വെച്ച് സ്വിച്ച് ഓഫ് ആകുകയായിരുന്നു. കുട്ടികള്‍ ട്രെയിൻ മാര്‍ഗം പോയെന്ന സംശയത്തിൽ റെയില്‍വെ സ്റ്റേഷനുകള്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു.

വീട്ടിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്. കുട്ടികളുടെ കൈവശം ബാഗ് ഉണ്ടായിരുന്നുവെന്നും വീട്ടിൽ നിന്ന് സ്വര്‍ണമെടുത്തിരുന്നുവെന്നുമാണ് പെണ്‍കുട്ടികളിലൊരാളുടെ ബന്ധു പറഞ്ഞതെങ്കിലും ഇക്കാര്യത്തിലടക്കം സ്ഥിരീകരണമുണ്ടായിരുന്നില്ല.

പെണ്‍കുട്ടികള്‍ക്കായി അന്വേഷണം മറ്റു ജില്ലകളിലേക്ക് അടക്കം വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് എറണാകുളത്ത് നിന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.

Three girls missing from Kollam found in Ernakulam

Next TV

Related Stories
അടിമാലിയിൽ രാത്രികാലങ്ങളിൽ മുഖംമൂടി ധരിച്ചെത്തിയ ആളിന്‍റെ സാന്നിധ്യം ഭീതി വിതയ്ക്കുന്നുവെന്ന് നാട്ടുകാർ

Apr 25, 2025 12:03 PM

അടിമാലിയിൽ രാത്രികാലങ്ങളിൽ മുഖംമൂടി ധരിച്ചെത്തിയ ആളിന്‍റെ സാന്നിധ്യം ഭീതി വിതയ്ക്കുന്നുവെന്ന് നാട്ടുകാർ

നേരത്തെ, അടിമാലി കാംകോ ജംഗ്ഷൻ പ്രദേശത്ത് സമാനരീതിയിൽ മുഖംമൂടിയ ആളിന്‍റെ സാന്നിദ്ധ്യമുണ്ടായിരുന്നെങ്കിലും മോഷണ ശ്രമങ്ങളൊന്നും റിപ്പോർട്ട്...

Read More >>
മിണ്ടാപ്രാണിയോട് കൊടും ക്രൂരത; പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത കേസിൽ പ്രതി പിടിയിൽ

Apr 25, 2025 11:45 AM

മിണ്ടാപ്രാണിയോട് കൊടും ക്രൂരത; പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്ത കേസിൽ പ്രതി പിടിയിൽ

രാത്രിയിൽ തൊഴുത്തിൽ നിന്ന് മോഷ്ടിച്ചു കൊണ്ടുപോയ പശുവിനെ അവിടെ വച്ച് തന്നെ കൊന്ന് ഇറച്ചി കൊണ്ട് പോയതാണെന്നാണ് കണ്ടെത്തൽ. മറ്റ് ശരീരാവശിഷ്ടങ്ങൾ...

Read More >>
ലോഡ്ജില്‍ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നുപറഞ്ഞ് എമര്‍ജന്‍സി നമ്പരില്‍ വിളിച്ച് പോലീസിനെ വട്ടംചുറ്റിച്ചയാളിനെ പിടികൂടി

Apr 25, 2025 11:25 AM

ലോഡ്ജില്‍ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നുപറഞ്ഞ് എമര്‍ജന്‍സി നമ്പരില്‍ വിളിച്ച് പോലീസിനെ വട്ടംചുറ്റിച്ചയാളിനെ പിടികൂടി

പോലീസ് യുവാവിനെ ഫോണില്‍ വിളിച്ചപ്പോള്‍ മുറിയില്‍ത്തന്നെയുണ്ടെന്നു പറയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് അഗ്‌നിരക്ഷാസേനയുടെ സഹായം തേടി പൂട്ട്...

Read More >>
ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ

Apr 25, 2025 11:05 AM

ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ

പിരായിരി സ്വദേശി ടെറി, ഭാര്യ മോളി എന്നിവരെയാണ് മകളുടെ ഭർത്താവായ റിനോയ് വീട്ടിൽ കയറി ആക്രമിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു ആക്രമണം...

Read More >>
വലയിൽ കുരുങ്ങിയ ചേരയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്

Apr 24, 2025 07:54 PM

വലയിൽ കുരുങ്ങിയ ചേരയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്

രണ്ട് ദിവസമായി നെറ്റിൽ കുടുങ്ങി അവശനായി കിടന്ന ചേരയെ പരിക്കേൽക്കാതെ അഗ്നിരക്ഷാ സേന നെറ്റ് മുറിച്ച്...

Read More >>
സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ 17 വർഷം കഠിന തടവിന് വിധിച്ച് കോടതി

Apr 24, 2025 07:47 PM

സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ 17 വർഷം കഠിന തടവിന് വിധിച്ച് കോടതി

17 വർഷത്തെ കഠിന തടവ് കൂടാതെ 1,50,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്....

Read More >>
Top Stories