കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Apr 22, 2025 10:33 AM | By Amaya M K

കോട്ടയം: (piravomnews.in) വ്യവസായിയെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തിരുവാതുക്കലിലാണ് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവാതുക്കൽ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷമായിരിക്കും മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകുക. ദേഹത്ത് മുറിവേറ്റ പാടുകളടക്കമുള്ളതിനാൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓ‍ഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായയാണ് മരിച്ച വിജയകുമാര്‍. വീടിനുള്ളിലും പരിസരത്തും പൊലീസ് പരിശോധിച്ചുവരുകയാണ്. ജോലിക്കാരി നൽകിയ പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

മരിച്ച ദമ്പതികളുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. കൊലപാതകമോയെന്ന കാര്യമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. മോഷണ ശ്രമം നടന്നോയെന്നും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

Businessman and wife found dead inside house in Kottayam

Next TV

Related Stories
ഒരു വീട്ടിൽ നിന്ന് 75 ഓളം അണലി കുഞ്ഞുങ്ങളെ പിടികൂടി

Apr 22, 2025 11:15 AM

ഒരു വീട്ടിൽ നിന്ന് 75 ഓളം അണലി കുഞ്ഞുങ്ങളെ പിടികൂടി

പിന്നീട് നടത്തിയ തിരച്ചിലിൽ വീടിന് പിറകിൽ പച്ചക്കറി കൃഷി നടത്തുന്ന ഭാഗത്തും പാമ്പിൻകുഞ്ഞിനെ കണ്ടു. ഇതോടെ കൂടുതൽ അണലി കുഞ്ഞുങ്ങളുണ്ടാകാമെന്ന്...

Read More >>
വിദ്യാർഥികളെ കാണാതായിട്ട് മൂന്ന് ദിവസം; അന്വേഷണം ഊർജിതം

Apr 22, 2025 11:07 AM

വിദ്യാർഥികളെ കാണാതായിട്ട് മൂന്ന് ദിവസം; അന്വേഷണം ഊർജിതം

ഇവരെ കുറിച്ച് വിവരം ലഭ്യമാവുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ 9947370346 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ്...

Read More >>
കുത്തിവെയ്പ് എടുക്കാന്‍ എത്തിയ കുട്ടിയെയും അമ്മയെയും ഡോക്ടർ അസഭ്യം പറഞ്ഞെന്ന് പരാതി

Apr 22, 2025 10:44 AM

കുത്തിവെയ്പ് എടുക്കാന്‍ എത്തിയ കുട്ടിയെയും അമ്മയെയും ഡോക്ടർ അസഭ്യം പറഞ്ഞെന്ന് പരാതി

ഇക്കാര്യങ്ങള്‍ പരാതിക്കാരിയെ ബോധ്യപ്പെടുത്തിയതിന് ശേഷം വാക്‌സിന്‍ നല്‍കിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതിനിടെ, അപമര്യാദയായി...

Read More >>
ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ അന്വേഷിച്ച് കണ്ടെത്തി വീട്ടമ്മയ്ക്ക് തിരികെ നൽകി പൊലീസ്

Apr 21, 2025 09:39 PM

ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ അന്വേഷിച്ച് കണ്ടെത്തി വീട്ടമ്മയ്ക്ക് തിരികെ നൽകി പൊലീസ്

ബേബി ശാലിനിയുടെ ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോണാണ് കായംകുളം പൊലീസ് അന്വേഷിച്ച് കണ്ടെത്തി തിരികെ...

Read More >>
നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

Apr 21, 2025 09:15 PM

നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

ഇദ്ദേഹം ഓടിച്ച കാർ ഷൈൻ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചിട്ട ശേഷം സമീപത്തെ വീട്ടിലേക്കും ഇടിച്ചു കയറി. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
 കോട്ടയം ടൗണില്‍ യുവാവിന് വെട്ടേറ്റു

Apr 21, 2025 09:05 PM

കോട്ടയം ടൗണില്‍ യുവാവിന് വെട്ടേറ്റു

വെട്ടേറ്റ യുവാവ് തൊട്ടടുത്തുളള കടയിലേക്ക് ഓടിക്കയറുകയായിരുന്നു. യുവാവിനെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം വെസ്റ്റ് പൊലീസ്...

Read More >>
Top Stories