പറവൂർ : (piravomnews.in) വടക്കേക്കര ചക്കുമരശേരി ശ്രീകുമാരഗണേശമംഗലം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ നടന്ന തിടമ്പേറ്റൽ ചടങ്ങിൽ വടക്കേചേരുവാരം അണിനിരത്തിയ കൊമ്പൻ പുതുപ്പള്ളി കേശവൻ തിടമ്പേറ്റാനുള്ള അർഹത നേടി.

രാവിലെ എട്ടിനാണ് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ തെക്കുഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് തിടമ്പേറ്റൽ ചടങ്ങ് നടന്നത്.
കാഴ്ചശ്രീബലിക്കുമുമ്പ് നടക്കുന്ന ആചാരപ്രകാരമുള്ള തിടമ്പ് നിർണയ ചടങ്ങ് കാണാൻ ആയിരങ്ങൾ തടിച്ചുകൂടി. 7.50 ആയപ്പോൾ വടക്കേചേരുവാരം പുതുപ്പള്ളി കേശവനെ സ്ഥലത്ത് എത്തിച്ചു.
Thidamba Puthuppally Kesavan at Chakkumarassery temple festival
