കടുങ്ങല്ലൂർ: (piravomnews.in) ആലുവ കടുങ്ങല്ലൂരിൽ മത്സ്യ വിൽപനക്കാരന് സൂര്യാതപമേറ്റു. എരമം കാട്ടിക്കുന്നത് ഷഫീഖിനാണ് ( 49) പൊള്ളലേറ്റത്. മുപ്പത്തടം മില്ലുപടി ഭാഗത്ത് മത്സ്യവിൽപന നടത്തുന്നതിനിടെയാണ് സംഭവം.

ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയെത്തിയപോഴാണ് സൂര്യാതപമേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. ഷഫീക്കിന് രണ്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചു. നിർധന കുടുംബത്തിന്റെ നാഥനായ ഷഫീക്ക് ജോലിക്ക് പോകാൻ കഴിയാതെ ദുരിതത്തിലാണ്.
The fish vendor suffered from heatstroke.
