ആലുവ: (piravomnews.in) പെരുമ്പാവൂർ റോഡിൽ പോഞ്ഞാശ്ശേരിയിൽ നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയെന്നാണ് സംശയം.

ആലുവ ഭാഗത്തേക്ക് പോകുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരൻ എതിരെ വന്ന സ്വകാര്യ ബസ്സിന് അടിയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെരുമ്പാവൂർ പോലീസ് എത്തി നടപടികൾ സ്വീകരിച്ചു.
A young man lost control while trying to overtake a lorry; his bike crashed into a bus and he died.
