കൊച്ചി : (piravomnews.in) വർഷങ്ങളായുള്ള ഹോക്കി താരങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം മഹാരാജാസ് കോളേജിലെ ഹോക്കി ടർഫ് ഉദ്ഘാടനത്തിനൊരുങ്ങി.സംസ്ഥാനത്തെ മൂന്നാമത്തെ സിന്തറ്റിക് ടർഫാണിത്.

തിരുവനന്തപുരം ജി വി രാജ സ്റ്റേഡിയം, കൊല്ലം ഹോക്കി സ്റ്റേഡിയം എന്നിവയാണ് മറ്റുള്ളവ. മഹാരാജാസില്‍ സിന്തറ്റിക് ഹോക്കി ടർഫ് വിരിക്കുകയും അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ (എഫ്ഐഎച്ച്) അളവുപ്രകാരം വരകൾ അടയാളപ്പെടുത്തുകയും ചെയ്തു.മറ്റു നിർമാണപ്രവർത്തനങ്ങൾ 15ഓടെ പൂർത്തിയാക്കുമെന്ന് പ്രോജക്ട് എൻജിനിയർ എസ് നൗഫൽ പറഞ്ഞു.
നിലവിൽ മൈതാനത്തിനു ചുറ്റും ഇന്റർലോക്ക് ടൈലുകൾ വിരിക്കുന്നതിന്റെയും ഫ്ലഡ്‌ലൈറ്റുകൾ സ്ഥാപിക്കുന്നതിന്റെയും ജോലികൾ അവസാനഘട്ടത്തിലാണ്. വാംഅപ് ഗ്രൗണ്ടിനുസമീപം ടർഫ് തുടർച്ചയായി നനയ്ക്കാനുള്ള, ഒരുലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിന്റെ നിർമാണം പൂർത്തിയായി.
Maharaja's Hockey Turf to open soon
