കൂത്താട്ടുകുളം : (piravomnews.in) മതസാഹോദര്യത്തിന്റെ നേർക്കാഴ്ചയൊരുക്കി വടകര പള്ളി. ഒലിയപ്പുറം ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര ഇത്തവണ വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലെത്തി സൽക്കാരം സ്വീകരിച്ചു.

താലപ്പൊലിയും ചെണ്ടമേളവും അമ്മൻകുടവും ആനയും ഉൾപ്പെടെ പള്ളിമുറ്റത്ത് നിരന്നു. മോരുവെള്ളം നൽകിയാണ് വിശ്വാസികളെ സ്വീകരിച്ചത്. കുഴിക്കാട്ടുകുന്ന് ഭാഗത്തുനിന്നുള്ളവർക്കായി പള്ളിയുടെ ഒലിയപ്പുറം കുരിശിനുസമീപവും സ്നേഹവിരുന്ന് ഒരുക്കിയിരുന്നു.
ക്ഷേത്രത്തിലെ കഞ്ഞിവഴിപാട് വിതരണോദ്ഘാടനം ഓർത്തഡോക്സ് യാക്കോബായ, കാത്തോലിക്കാ പള്ളികളിലെ വികാരിമാരാണ് നിർവഹിച്ചത്. സെക്രട്ടറി ജെസ്സിലി മനീഷ്, ജോയിന്റ് സെക്രട്ടറിമാരായ ജോമിൻ ജോയിക്കുട്ടി, ജോർജ് സൈമൺ എന്നിവർ നേതൃത്വം നൽകി.
Welcome to Vadakara Church for Meenapuram procession
