മുളന്തുരുത്തി ∙: (piravomnews.in) ഡീസൽ തീർന്ന ലോറി വഴിമുടക്കിയതിനാൽ ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി മുളന്തുരുത്തി. പള്ളിത്താഴം ജംക‍്ഷനു സമീപത്ത് ഇന്നലെ വൈകിട്ട് നാലരയോടെയാണു ഡീസൽ തീർന്നതിനെ തുടർന്നു ലോറി നിന്നു പോയത്. ഇതോടെ ആമ്പല്ലൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾക്കു പോകാൻ കഴിയാതായി.

നിമിഷങ്ങൾക്കകം തന്നെ പള്ളിത്താഴം ജംക‍്ഷൻ കുരുക്കിലായി. തിരക്കേറിയ സമയമായതിനാൽ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹനങ്ങളെത്തിയതോടെ ജംക‍്ഷനിൽ ഗതാഗതം സ്തംഭിച്ചു. വിവരം അറിയിച്ചിട്ടും പൊലീസ് എത്താതെ വന്നതോടെ വ്യാപാരികളും ചുമട്ടുതൊഴിലാളികളും യാത്രക്കാരും ഗതാഗത നിയന്ത്രണത്തിനിറങ്ങി.
നാലു വശങ്ങളിൽ നിന്നുള്ള വാഹനങ്ങളെയും നിയന്ത്രിച്ചാണു പിന്നീട് കടത്തിവിട്ടത്. ഇതോടെ ഓരോ വശങ്ങളിലും വാഹനങ്ങളുടെ നിര നീണ്ടു. ഒന്നര മണിക്കൂറിനു ശേഷമാണു ലോറി റോഡിൽ നിന്നു മാറ്റിയത്.
3 മണിക്കൂറുകൾക്കു ശേഷമാണു ജംക‍്ഷനിൽ ഗതാഗതം സാധാരണ നിലയിലായത്. മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്കുണ്ടായിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
Mulanthuruthi was left stranded in a traffic jam as a lorry ran out of diesel and blocked the road.
