നെടുമ്പാശേരി : (piravomnews.in) വേനൽച്ചൂടിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെയുള്ളവർക്കും തൊഴിലാളികൾക്കും ആശ്വാസമാകുകയാണ് അത്താണിയിൽ തുടങ്ങിയ സഹകരണ തണ്ണീർപ്പന്തൽ.

സൗജന്യ സംഭാരവിതരണത്തോടൊപ്പം ഓരോ ദിവസവും വ്യത്യസ്തമായി തണ്ണിമത്തൻ, പൊട്ടുവെള്ളരി തുടങ്ങിയവയും വിതരണം ചെയ്യുന്നുണ്ട്. നെടുമ്പാശേരി മേഖലാ മർക്കന്റയിൽ കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച തണ്ണീർപ്പന്തൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് സി പി തരിയൻ അധ്യക്ഷനായി. അസിസ്റ്റന്റ് രജിസ്ട്രാർ മനോജ് കെ വിജയൻ, യൂണിറ്റ് ഇൻസ്പെക്ടർ വിനീതമേനോൻ, സെക്രട്ടറി ആർ സരിത, കെ ബി സജി, ഷാജു സെബാസ്റ്റ്യൻ, പി ജെ ജോയ്, ബിന്നി തരിയൻ എന്നിവർ സംസാരിച്ചു.
A refreshing dip in the summer heat
