വൈക്കം: പെരുവ മുളക്കുളത്ത് സി പി എം ഓഫീസ് തല്ലിതകർക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പെരുവ തുരുത്തിപ്പള്ളി വീട്ടിൽ ജോമേഷ്, തുരുത്തിപ്പള്ളി വീട്ടിൽ സുമേഷ്, അവർമ്മ മുളക്കുളം കാലായിൽ വീട്ടിൽ സന്തോഷ് (ജോളി) എന്നിവരെയാണ് വെറുതെ വിട്ടു കൊണ്ട് കോട്ടയം അഡീഷണൽ സെഷൻ ജഡ്ജ് (2) സ്പെഷ്യൽ കോർട്ട് ജെ.നാസർ ഉത്തരവിട്ടത്. 2017 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതികൾക്ക് വേണ്ടി അഡ്വ.ഭാഗ്യം കൊടുവത്ത്, അഡ്വ. ഫിൽസൺ മാത്യൂസ്, അഡ്വ.ഗോകുൽ എന്നിവർ ഹാജരായി.
The case of the CPM office being vandalized and set on fire in Peruva Mulakulam; the court found the accused not guilty.
