റോഡ് സുരക്ഷ ബോധവൽക്കരണവുമായി വിവേകാനന്ദ പബ്ലിക് സ്കൂളിലെ കുട്ടികൾ. കൂട്ടുകാരൻ ഗ്രൂപ്പും എസ് സി എം എസ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് റോഡ് സേഫ്റ്റി& ട്രാൻസ്പോർട്ടേഷനും ചേർന്ന് 'സുരക്ഷിത് മാർഗ് 'എന്ന പേരിൽ നടത്തുന്ന റോഡ് സേഫ്റ്റി ക്യാമ്പയിനി ന്റെ ഭാഗമായി പിറവം വിവേകാനന്ദ പബ്ലിക് സ്കൂളിലെ കുട്ടികൾ മാമല കവല ജംഗ്ഷനിലും സമീപപ്രദേശങ്ങളിലും പ്രധാനപ്പെട്ട റോഡ് നിയമങ്ങളും സിഗ്നൽസും അടങ്ങിയ ബുക്ക് ലെറ്റുകൾ വിതരണം ചെയ്തു.

കൂടാതെ ഹെൽമറ്റ് ധരിക്കാതെയും സിറ്റ്ബെൽട്ട് ഇടാതെയും വന്ന യാത്രക്കാരെ അത് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. വാഹന യാത്രക്കാരെ കൂടാതെ സമീപത്തെ കടകളിലും വീടുകളിലും കാൽനട യാത്രക്കാർക്കും കുട്ടികൾ ബുക്ക് ലെറ്റ് നൽകി. സ്കൂളിലെ റോഡ് സേഫ്റ്റി ക്ലബ് അംഗങ്ങളോടൊപ്പം അധ്യാപകരായ ബിന്ദു എം എസ്,സച്ചിൻ എസ്, ആദർശ് എ ആർ എന്നിവരും പങ്കെടുത്തു.
Children from Vivekananda Public School raise awareness about road safety.
