കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ കടവ് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. മുത്തു എന്ന ദിലീഷി (34) നെയാണ് കാണാതായിരിക്കുന്നത്. ബന്ധുക്കള്‍ ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

വെള്ളയും പച്ചയും നിറത്തിലുള്ള ചെക്ക് ഷര്‍ട്ടും കറുത്ത പാന്‍റുമാണ് ധരിച്ചിരുന്നത്. വലത് കൈയ്യില്‍ പച്ചകുത്തിയിട്ടുണ്ട്. 170 സെന്‍റിമീറ്ററോളം ഉയരമുള്ള ദിലീഷിനെ പറ്റി എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ (0495-2371403,9497987182) വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Family complains that young man is missing
