
ആലപ്പുഴ: കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. തെക്കേക്കര വാത്തികുളം ശ്രീലക്ഷ്മി എന്ന ശ്രീക്കുട്ടി (15) ആണ് മരിച്ചത്. കായംകുളം കാക്കാനാടിന് കിഴക്ക് ഹോളി മേരി സ്കൂളിന് സമീപമുള്ള ലെവൽ ക്രോസിലാണ് സംഭവം. മാവേലിക്കര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ശ്രീലക്ഷ്മി.
ആറുമണിക്ക് ട്രാക്കിലൂടെ കടന്നുപോയ വന്ദേ ഭാരത് എക്സ്പ്രസ് ആണ് പെൺകുട്ടിയെ തട്ടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കായംകുളം പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുട്ടി ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടക്കുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
A ninth-grade student died after being hit by Vande Bharat
