സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കോൺഗ്രസ് നേതാവായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കോൺഗ്രസ് നേതാവായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
Feb 26, 2025 04:07 AM | By Jobin PJ

ചാരുംമൂട്: സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കോൺഗ്രസ് നേതാവായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് പാലമേൽ ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറിയും, കോൺഗ്രസ് അനുകൂല സർവീസ് സംഘടന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റുമായ ആദിക്കാട്ടുകുളങ്ങരയിൽ ഊനംപറമ്പിൽ എസ്‌ ഷിബുഖാനെയാണ് പെൺകുട്ടിയുടെ പരാതിയിൽ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടിയോട് ക്ലാസ് ടീച്ചർ കൂടിയായ ഷിബുഖാൻ അശ്ലീലം പറയുകയും, അപമര്യാദയായി പെരുമാറുകയുമായിരുന്നു.

ഉടൻതന്നെ പെൺകുട്ടി സഹപാഠികളെ വിവരമറിയിച്ചു. വിവരം അറിഞ്ഞെത്തിയ എസ്എഫ്ഐ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി ഹെഡ്മാസ്റ്റർക്ക് പരാതി നൽകി. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ നൂറനാട് പൊലീസ് പ്രതിയെ അറസ്റ്റുചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതത്.

Police have arrested a Congress leader and teacher for misbehaving with a schoolgirl

Next TV

Related Stories
റോഡിൽ വീണ് കിടന്ന ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് പത്തൊമ്പതുകാരൻ മരിച്ചു

Jul 20, 2025 09:29 AM

റോഡിൽ വീണ് കിടന്ന ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് പത്തൊമ്പതുകാരൻ മരിച്ചു

കനത്ത മഴയിൽ റോഡിൽ വീണ് കിടന്നിരുന്ന മരത്തില്‍ ഇലക്ട്രിക് പോസ്റ്റുമുണ്ടായിരുന്നു. ഇതില്‍ നിന്നും ഷോക്കേറ്റാണ് മരണം....

Read More >>
സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 18, 2025 08:24 PM

സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാമ്പിനെ പിടികൂടിയ ശേഷമാണ് കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിച്ചത്. മേശയ്ക്കുള്ളിൽ പാമ്പ് എങ്ങനെ വന്നുവെന്ന് അറിയില്ലെന്ന് സ്കൂൾ അധികൃതർ...

Read More >>
മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ കാറ്റിൽ അടർന്നുവീണ് അപകടം ; രണ്ട് നഴ്സ‌ിങ് വിദ്യാർഥികൾക്ക് പരിക്കേറ്റു

Jul 15, 2025 10:32 AM

മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ കാറ്റിൽ അടർന്നുവീണ് അപകടം ; രണ്ട് നഴ്സ‌ിങ് വിദ്യാർഥികൾക്ക് പരിക്കേറ്റു

നഴ്‌സിങ്ങ് കോളേജ് താത്കാലികമായി പ്രവർത്തിച്ചു വന്നിരുന്നത് ഈ കെട്ടിടത്തിലാണ്....

Read More >>
കാണാതായ മധ്യവയസ്ക‌യെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Jul 15, 2025 10:15 AM

കാണാതായ മധ്യവയസ്ക‌യെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഈ സ്ത്രീയെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷിച്ചത്....

Read More >>
കാക്കേ അപ്പമാണെന്ന് കരുതിയോ ? കാക്ക കൊത്തിക്കൊണ്ടുപോയ സ്വർണവള മൂന്ന് വർഷത്തിനുശേഷം തിരികെ ലഭിച്ചു

Jul 15, 2025 09:43 AM

കാക്കേ അപ്പമാണെന്ന് കരുതിയോ ? കാക്ക കൊത്തിക്കൊണ്ടുപോയ സ്വർണവള മൂന്ന് വർഷത്തിനുശേഷം തിരികെ ലഭിച്ചു

അൻവറിന്റെ ആ​ഗ്രഹപ്രകാരം വായനശാല നവമാധ്യമങ്ങളിൽ വിവരമറിയിച്ചു.ഇതറിഞ്ഞ സുരേഷും ഭാര്യയും വായനശാലയെ സമീപിച്ചു.ആഭരണം വാങ്ങിയ തീയതിയും ബില്ലും...

Read More >>
കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jul 14, 2025 11:58 AM

കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇവരുടെ വീടിന് സമീപത്തെ ജോയിയുടെ വീട്ടുവളപ്പിലെ 80 അടിയോളം താഴ്ചയുളള കിണറില്‍ നിന്നായിരുന്നു മൃതദേഹം...

Read More >>
Top Stories

News Roundup

//Truevisionall