കളമശേരി : യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്ന വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിൽ യൂട്യൂബറെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുകപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് നിഷാൽ (25) ആണ് പിടിയിലായത്.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ലൈംഗിക ആവശ്യത്തിനായി ഉപയോഗിച്ച് നഗ്ന വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
YouTuber arrested for sexually harassing woman and threatening to spread nude videos and photos on social media
