മംഗളൂരു: (piravomnews.in) ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവർക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബസ് റോഡിൽനിന്ന് തെന്നിമാറി.

തുടർന്ന്, ഹൈവേയോട് ചേർന്ന താഴ്ന്ന പ്രദേശത്ത് ബസ് നിർത്തുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം.
തെങ്ക എർമൽ പള്ളിക്ക് സമീപം റോഡിലൂടെ കടന്നുപോകുമ്പോൾ എക്സ്പ്രസ് ബസ് ഡ്രൈവർ ശംഭുവിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#Chest #pain for the #driver; Bus #skids, #driver #hospitalized due to illness
