ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; സംസ്കരിക്കാൻ കൊണ്ടുപോകവേ 45-കാരന് വീണ്ടും ജീവൻ വച്ചു.

ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; സംസ്കരിക്കാൻ കൊണ്ടുപോകവേ 45-കാരന് വീണ്ടും ജീവൻ വച്ചു.
Feb 12, 2025 01:40 PM | By Jobin PJ

ബാം​ഗ്ലൂർ: ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ മധ്യവയസ്കന് ആംബുലൻസിൽ ലഭിച്ചത് രണ്ടാംജന്മം. കര്‍ണാടകയിലെ ഹാവേരിയിലാണ് ഈ അത്ഭുതം സംഭവിച്ചത്. കര്‍ഷകനായ ബിഷ്ടപ്പ ഗുഡിമണി(45)ക്കാണ് ജീവന്‍ തിരികെ ലഭിച്ചത്. ധര്‍വാഡിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരമായ കരള്‍ രോഗവും കടുത്ത ന്യൂമോണിയയും മൂലം ചികിത്സയിലായിരുന്നു. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃതദേഹം സംസ്കരിക്കുന്നതിനായി വീട്ടിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകും വഴിയാണ് ബിഷ്ടപ്പയ്ക്ക് ജീവനുണ്ടെന്ന് മനസിലായത്.

ആംബുലന്‍സ് വഴിയരികില്‍ നിര്‍ത്തിയപ്പോൾ ബിഷ്ടപ്പയുടെ ശരീരം അനങ്ങുന്നത് പോലെയും ശ്വസിക്കുന്നത് പോലെയും കുടുംബാംഗങ്ങള്‍ക്ക് തോന്നി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് ബിഷ്ടപ്പയെ എത്തിക്കുകയായിരുന്നു. എന്നാൽ ജീവനുണ്ടെന്ന് അറി‍ഞ്ഞതോടെ മരണവീട്ടിൽ ആ​ഘോഷം തുടങ്ങി. വഴിയില്‍ സ്ഥാപിച്ച ആദരാഞ്ജലി പോസ്റ്ററുകൾ ആളുകൾ കീറിയെറിഞ്ഞു. ദൈവത്തിന്‍റെ കരുണ കൊണ്ട് ബിഷ്ടപ്പയ്ക്ക് ജീവന്‍ തിരികെ കിട്ടിയെന്നും കുടുംബവും നാട്ടുകാരും ഈ രണ്ടാംജന്മത്തിൽ സന്തോഷിക്കുന്നുവെന്നും ബിഷ്ടപ്പയുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള ബിഷ്ടപ്പയുടെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Doctors pronounced him dead; 45-year-old man dies again while being taken for burial.

Next TV

Related Stories
 യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് തല മൊട്ടയടിച്ചു ; മൂന്ന് പേർ പിടിയിൽ

Jul 12, 2025 12:43 PM

യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് തല മൊട്ടയടിച്ചു ; മൂന്ന് പേർ പിടിയിൽ

പ്രതികളിലൊരാളായ ജ്യോതിഷിന്റെ കഞ്ചാവ് കച്ചവടം എക്സൈസിനെ അറിയിച്ചത് അബ്ദുള്ളയാണെന്ന് പറഞ്ഞായിരുന്നു മർദ്ദനം. വാളുകൊണ്ട് കാൽപാദത്തിൽ വെട്ടി...

Read More >>
കാറിന് തീപിടിച്ചുണ്ടായ അപകടം ; പരിക്കേറ്റ അമ്മയുടെയും കുട്ടികളുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നു

Jul 12, 2025 12:37 PM

കാറിന് തീപിടിച്ചുണ്ടായ അപകടം ; പരിക്കേറ്റ അമ്മയുടെയും കുട്ടികളുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നു

അമ്മയ്ക്കും കുട്ടികൾക്കും 60 ശതമാനത്തിൽ ഏറെ പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് എൽസിയുടെ വീട്ടുമുറ്റത്ത് വച്ച്...

Read More >>
അവിഹിത ബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞു , മകനെ ഫാനിൽ കെട്ടിത്തൂക്കുമെന്ന് അമ്മയുടെ ഭീഷണി

Jul 12, 2025 12:10 PM

അവിഹിത ബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞു , മകനെ ഫാനിൽ കെട്ടിത്തൂക്കുമെന്ന് അമ്മയുടെ ഭീഷണി

കുതറിയോടിയ കുട്ടിയെ പിന്നാലെ ചെന്ന് വീട്ടുമുറ്റത്ത് കിടന്ന കമ്പെടുത്ത് പുറത്തടിച്ചു. പിതാവിനെ അറിയിച്ചാൽ ഫാനിൽ കെട്ടിത്തൂക്കുമെന്ന് അമ്മ...

Read More >>
ആലുവ രാജഗിരി ആശുപത്രിയിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി ; യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

Jul 12, 2025 12:03 PM

ആലുവ രാജഗിരി ആശുപത്രിയിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി ; യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ഇക്കഴിഞ്ഞ മെയ്-30 ന് രാവിലെ 9 ന് ആലുവയിലെ രാജഗിരി ആശുപത്രിയിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ അമല്‍ടോമി തിരികെ വന്നില്ലെന്ന്...

Read More >>
ടിപ്പറും സ്കൂട്ടറും തമ്മിൽ കുട്ടിയിടിച്ച് മധ്യ വയസ്കൻ മരിച്ചു

Jul 12, 2025 08:54 AM

ടിപ്പറും സ്കൂട്ടറും തമ്മിൽ കുട്ടിയിടിച്ച് മധ്യ വയസ്കൻ മരിച്ചു

മഞ്ഞപ്ര ഭാഗത്തേയ്ക്ക് പോകുമ്പോൾ അതേ വശത്തൂടെ സഞ്ചരിച്ച ടിപ്പർ ലോറിയുമായി ജോയ്‌യുടെ സ്‌കൂട്ടർ അപകടത്തിൽ പെടുകയായിരുന്നു....

Read More >>
സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി പുറത്തേക്ക് വീണു, തിരിഞ്ഞ് നോക്കാതെ ബസ് ജീവനക്കാർ

Jul 11, 2025 09:20 PM

സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി പുറത്തേക്ക് വീണു, തിരിഞ്ഞ് നോക്കാതെ ബസ് ജീവനക്കാർ

ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന വാഴയിൽഎന്ന സ്വകാര്യ ബസിൽ നിന്നാണ് വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച്...

Read More >>
Top Stories

News Roundup

//Truevisionall