ഓടുന്ന ട്രെയിനിൽ മദ്യലഹരിയിൽ യുവതിക്ക് നേരെ പീഡനശ്രമം

ഓടുന്ന ട്രെയിനിൽ മദ്യലഹരിയിൽ യുവതിക്ക് നേരെ പീഡനശ്രമം
Feb 11, 2025 01:18 PM | By Amaya M K

ചെന്നൈ: (piravomnews.in) ഓടുന്ന ട്രെയിനിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ അറുപ്പുകോട്ടെ സ്വദേശിയായ സതീഷ് കുമാർ പിടിയില്‍. ഈറോഡ് ജില്ലയിലെ ഓൾഡ് കരൂർ റോഡ് സ്വദേശിനി(26)യുടെ പരാതിയിലാണ് കേസെടുത്തത്.

ഏതാനും മാസങ്ങളായി തൂത്തുക്കുടിയിലെ സ്വകാര്യ കോച്ചിങ് സെന്ററിൽ പഠിക്കുകയായിരുന്നു യുവതി. പിതാവിനു സുഖമില്ലെന്നറിഞ്ഞു വീട്ടിലേക്കു പോകവേ, തൂത്തുക്കുടി–ഓഖ വിവേക് എക്സ്പ്രസിലായിരുന്നു സംഭവം.

വിരുദുനഗർ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ സ്വകാര്യ പെയ്ന്റ് കടയിലെ ചുമട്ടുതൊഴിലാളിയായ സതീഷ് കുമാർ യുവതിയുടെ സമീപത്തെ സീറ്റിൽ വന്നിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാൾ പിന്നീട് യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

അതോടെ, യുവതി 139 എന്ന ഹെൽപ്‌ലൈൻ നമ്പരിൽ വിളിച്ച് പരാതി അറിയിച്ചു. ട്രെയിൻ ഡിണ്ടിഗൽ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസെത്തി സതീഷ് കുമാറിനെ അറസ്റ്റ് ചെയ്തു.

ഏതാനും ദിവസം മുൻപ് ആന്ധ്ര സ്വദേശിനിയായ ഗർഭിണിക്കു നേരെയും സമാനരീതിയിൽ പീഡനശ്രമമുണ്ടായി. ട്രെയിനിൽനിന്നു പുറത്തേക്കു തള്ളിയിട്ടതിന്റെ ആഘാതത്തിൽ യുവതിയുടെ ഗർഭസ്ഥശിശു മരിച്ചിരുന്നു.

#Attempt to #molest a #young #woman in a #drunken state on a #running #train

Next TV

Related Stories
കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

May 9, 2025 11:28 AM

കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

തൃക്കാക്കര ഏരിയ കമ്മിറ്റിയിലെ രണ്ടാമത്തെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററാണിത്. ഏരിയ പ്രസിഡന്റ്‌ സി പി സാജൽ അധ്യക്ഷനായി. ജിയോജിത് എംഡി സി ജെ ജോർജ്...

Read More >>
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

May 9, 2025 10:49 AM

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

രാത്രി സാബുവിന്റേതടക്കം 2 മൃതദേഹം ഉണ്ടായിരുന്നു. ഇതിൽ ഒന്നിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. രാത്രി സാബുവിന്റെ മൃതദേഹം വച്ച ശേഷം അതിലേക്കുള്ള...

Read More >>
വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

May 9, 2025 10:36 AM

വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് ഇറങ്ങി വന്ന ട്രെയിലർ മമ്മാലിപ്പടിയിൽ 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി...

Read More >>
നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

May 9, 2025 10:31 AM

നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കാറിനും ലോറിക്കുമിടയിൽ സൈക്കിള്‍ യാത്രികൻ കുടുങ്ങിപോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 9, 2025 06:36 AM

വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കുളിക്കുന്നതിനിടയിൽ പുഴയിലെ വേരിനുള്ളിൽ കാൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്....

Read More >>
തുന്നിക്കെട്ടിയ മുറിവിൽ അസഹനീയ വേദന, സ്കാനിങ്ങിൽ കണ്ടെത്തിയത് ഉറുമ്പുകളെ; റിപ്പോർട്ട് തേടി ആരോഗ്യ വകുപ്പ്

May 9, 2025 06:29 AM

തുന്നിക്കെട്ടിയ മുറിവിൽ അസഹനീയ വേദന, സ്കാനിങ്ങിൽ കണ്ടെത്തിയത് ഉറുമ്പുകളെ; റിപ്പോർട്ട് തേടി ആരോഗ്യ വകുപ്പ്

യാത്രയ്ക്കിടെ തുന്നലിട്ട ഭാഗത്ത് അസഹനീയ വേദന അനുഭവപ്പെട്ടു. തുടർന്ന് സ്കാനിങ്ങിൽ ഉറുമ്പുകളെ കണ്ടെത്തി. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ തുന്നൽ...

Read More >>
Top Stories