കളമശേരി : (piravomnews.in) ദേശീയപാതയിൽ പത്തടിപ്പാലത്ത് കെഎസ്ആർടിസി ബസ് ലോറിക്ക് പിന്നിൽ ഇടിച്ച് 10 പേർക്ക് പരിക്ക്. തിരുവനന്തപുരം–-തൃശൂർ കെ സിഫ്റ്റ് ബസാണ് തിങ്കൾ രാത്രി 9.45 ഓടെ അപകടത്തിൽപ്പെട്ടത്.

57 യാത്രക്കാരുണ്ടായിരുന്നു.ബസിന്റെ മുന്നില്‍ പോകുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ബസ് പിന്നില്‍ച്ചെന്ന് ഇടിക്കുകയായിരുന്നു.
ബസിന്റെ മുന്നിലിരുന്ന യാത്രക്കാരൻ പ്രസാദ്, ഡ്രൈവർ രതീഷ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കിൻഡർ ആശുപത്രിയിലും ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
10 #injured after #KSRTC #bus #crashes into #lorry
