വിയറ്റ്നാം കോളനി എന്ന മോഹൻലാൽ ചിത്രത്തിലെ കരുത്തുറ്റ വില്ലൻ കഥാപാത്രമായ റാവുത്തറെ അവതരിപ്പിച്ച വിജയ രംഗ രാജു എന്ന രാജ്കുമാർ അന്തരിച്ചു.

ഹൈദരാബാദിൽ സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലായിരുന്നു അദ്ദേഹം. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ചെന്നൈയിൽ നാടകങ്ങളിലൂടെയണ് അദ്ദേഹം കരിയറിന് തുടക്കമിടുന്നത്. പിന്നീടാണ് സിനിമയിലെത്തുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീപം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പ്രതിനായക വേഷങ്ങളിലാണ് അദ്ദേഹം തിളങ്ങിയത്. ഇടക്കാലത്ത് കരിയറിൽ ഇടിവുണ്ടായെങ്കിലും ഗോപി ചന്ദിന്റെ യഗ്നത്തിലൂടെ വമ്ബൻ തിരിച്ചുവരവ് നടത്തി. തെലുങ്കിന് പുറമെ തമിഴിലും മലയാളത്തിലും അഭിനയിച്ച താരം ബോഡി ബിൾഡറും വെയിറ്റ് ലിഫ്റ്ററുമായിരുന്നു.
Rawatar of the Vietnam colony passed away.
