#case | നോമ്പുകഞ്ഞിയിൽ വിഷം കലർത്തി മുത്തശ്ശിയെ കൊന്ന കേസ്; പ്രതികള്‍ കുറ്റക്കാർ

#case | നോമ്പുകഞ്ഞിയിൽ വിഷം കലർത്തി മുത്തശ്ശിയെ കൊന്ന കേസ്; പ്രതികള്‍ കുറ്റക്കാർ
Jan 17, 2025 01:56 PM | By Amaya M K

പാലക്കാട്: (piravomnews.in) മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. നോമ്പുകഞ്ഞിയിൽ വിഷം കലര്‍ത്തി നല്‍കി കരിമ്പുഴ തോട്ടരയിലെ നബീസ (71)യെ കൊലപ്പെടുത്തിയെന്നാണ് കേസ്.

നബീസയുടെ മകളുടെ മകനായ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവര്‍ കുറ്റക്കാരാണെന്ന് മണ്ണാര്‍ക്കാട് കോടതി പ്രഖ്യാപിച്ചു.

പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.2016 ജൂണ്‍ 24നാണ് തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കണ്ടെത്തുന്നത്. കൊലപാതകത്തിന് നാല് ദിവസം മുന്‍പ് നബീസയെ ബഷീര്‍ നമ്പ്യാന്‍ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

22ാം തീയതി രാത്രി നോമ്പുകഞ്ഞിയിൽ ചിതലിനുള്ള മരുന്നു ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്‍കി. ഇതു കഴിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മനസിലാക്കിയതോടെ രാത്രി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നു.

മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു. പിന്നീട് 24ന് രാത്രിയോടെ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യാക്കുറിപ്പ് സഹിതം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

മൃതദേഹത്തോടൊപ്പം ലഭിച്ച കുറിപ്പ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വഴിത്തിരിവായത്.ഭർത്താവിന്റെ പിതാവിന് മെത്തോമൈൻ എന്ന വിഷപദാര്‍ഥം നല്‍കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസീല മുമ്പ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറയിൽ പർദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവർന്ന കേസിലും, 2018 ൽ കല്ലേക്കാട് ബ്ലോക്ക് ഓഫീസിനു സമീപത്തെ ഫ്ലാറ്റിൽ നിന്ന് സ്വർണം കവർന്ന കേസിലും ഫസീല പ്രതിയാണ്. മുൻവൈരാ​ഗ്യത്തിന്റെ പേരിലാണ് കൊലയും കൊലപാതകശ്രമവും.









The #case of #killing #grandmother by #mixing #poison in #Nombukanji; The #accused are #guilty

Next TV

Related Stories
 എടിഎം കുത്തിത്തുറന്ന് കവർച്ചാ ശ്രമം നടത്തിയ യുവാവ് പിടിയിൽ

Feb 13, 2025 12:36 PM

എടിഎം കുത്തിത്തുറന്ന് കവർച്ചാ ശ്രമം നടത്തിയ യുവാവ് പിടിയിൽ

പട്രോളിങ്ങിനിടെയാണ് കവർച്ചാശ്രമം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.എടിഎം ഷട്ടർ താഴ്ന്നു കിടന്നിരുന്നുവെങ്കിലും ഉള്ളിൽ വെളിച്ചവും ആളനക്കവും...

Read More >>
മോഷ്ടിച്ച ഇരുചക്രവാഹനം പെട്രോൾ തീർന്നതിനെത്തുടർന്ന്‌ ഉപേക്ഷിച്ച്‌ കള്ളൻ കടന്നു

Feb 13, 2025 12:24 PM

മോഷ്ടിച്ച ഇരുചക്രവാഹനം പെട്രോൾ തീർന്നതിനെത്തുടർന്ന്‌ ഉപേക്ഷിച്ച്‌ കള്ളൻ കടന്നു

പൊലീസും അന്വേഷിച്ചു. ബുധൻ രാവിലെ ആറിന്‌ സപ്ലൈക്കോയിൽ പോയ ബന്ധുവാണ്‌ സുമേഷിന്റെ വണ്ടി മാധവ ഫാർമസി ജങ്‌ഷനിലെ പള്ളിയുടെ സമീപം ഉപേക്ഷിച്ചനിലയിൽ...

Read More >>
സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടുള്ള തർക്കത്തില്‍ രണ്ടാൾക്ക് കുത്തേറ്റു

Feb 13, 2025 12:11 PM

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടുള്ള തർക്കത്തില്‍ രണ്ടാൾക്ക് കുത്തേറ്റു

സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം...

Read More >>
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 30-കാരൻ അറസ്റ്റിൽ

Feb 13, 2025 11:50 AM

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 30-കാരൻ അറസ്റ്റിൽ

ഇൻസ്പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീടിനുസമീപത്തുനിന്ന്...

Read More >>
ഡ്രൈ​വ​ർ​ക്ക് നെ​ഞ്ചു​വേ​ദ​ന; ബ​സ് തെ​ന്നി ​മാ​റി, ദേ​ഹാ​സ്വാ​സ്ഥ്യത്തെ തുടർന്ന് ഡ്രൈ​വർ ആ​ശു​പ​ത്രി​യി​ൽ

Feb 13, 2025 11:37 AM

ഡ്രൈ​വ​ർ​ക്ക് നെ​ഞ്ചു​വേ​ദ​ന; ബ​സ് തെ​ന്നി ​മാ​റി, ദേ​ഹാ​സ്വാ​സ്ഥ്യത്തെ തുടർന്ന് ഡ്രൈ​വർ ആ​ശു​പ​ത്രി​യി​ൽ

തു​ട​ർ​ന്ന്, ഹൈ​വേ​യോ​ട് ചേ​ർ​ന്ന താ​ഴ്ന്ന പ്ര​ദേ​ശ​ത്ത് ബ​സ് നി​ർ​ത്തു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ്...

Read More >>
ജി​മ്മി​ല്‍ വീ​ട്ടമ്മ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

Feb 13, 2025 11:28 AM

ജി​മ്മി​ല്‍ വീ​ട്ടമ്മ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ര​ണ്ട് വ​ര്‍ഷം മു​മ്പാ​ണ് ദ​മ്പ​തി​ക​ള്‍ കെ​സ്ത​രു ഗ്രാ​മ​ത്തി​ല്‍ വൈ​ഭ​വ് ഫി​റ്റ്‌​ന​സ് എ​ന്ന പേ​രി​ല്‍ ജിം ​തു​റ​ന്ന​ത്. ഡോ​ഗ്...

Read More >>
Top Stories