തിരുവനന്തപുരം : ഭിക്ഷ തേടിയെത്തിയ വയോധികയെ വീട്ടിനുളളിൽ പൂട്ടിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരൻ ഉൾപ്പെടെ 2 പേർ പിടിയിൽ. വട്ടിയൂർക്കാവ് സ്റ്റേഷനിലെ പൊലീസുകാരനായ ലാലു, സുഹൃത്ത് സജിൻ എന്നിവരാണ് പിടിയിൽ ആയത്. കാട്ടാക്കട പൂവച്ചലിൽ സംഭവമുണ്ടായത്. ഭിക്ഷ തേടിയെത്തിയ വയോധികയെ 20 രൂപ നൽകാമെന്ന് പറഞ്ഞാണ് വീട്ടിനുള്ളിലേക്ക് കയറ്റിയത്. പിന്നാലെ മുറി പൂട്ടി കയറിപ്പിടിക്കാൻ ശ്രമിച്ചതോടെ വയോധിക ബഹളം വെച്ചു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളിൽ നിന്നും വയോധികയെ രക്ഷപ്പെടുത്തിയത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. തിരുവനന്തപുരം സ്വദേശിനിയാണ് 82 കാരിയായ വയോധിക. വീടുകൾ തോറും ഭിക്ഷ യാചിച്ചാണ് ഇവർ കഴിയുന്നത്.
2 people, including the policeman, who tried to rape an elderly woman who sought alms by locking her inside the house, have been arrested.