തിരുവനന്തപുരം : കലോത്സവ വേദിയിൽ ശബ്ദ പെരുമഴ തീർത്ത് ക്രിസ്റ്റി ആൻ്റണി ജോർജ്. ഹൈസ്കൂൾ വിഭാഗം തബല വായനയിൽ ഇടപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ ക്രിസ്റ്റി എ ഗ്രേഡ് നേടി. കഴിഞ്ഞ രണ്ടര വർഷമായി ബെൻവിൻ കൃഷ്ണൻ്റെ കീഴിൽ പരിശീലനം നേടുകയാണ്. തബലിസ്റ്റ് ജോർജ് കുട്ടിയുടെ കൊച്ചു മകനാണ്. മുത്തച്ഛനിൽ നിന്നാണ് ക്രിസ്റ്റി തബല വായനയുടെ ബാല പാഠങ്ങൾ അഭ്യസിച്ചത്. മിഥുൻ ജോർജ് - സൂസമ്മ ദമ്പതികളുടെ മകനാണ്.
Christy Anthony George, stormed off with a rhythm