മൂലമറ്റം: പുതുവത്സരാഘോഷത്തിന്റെ ഭാഗായി പടക്കം പൊട്ടിക്കുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവ് മരിച്ചു. കാഞ്ഞാര്‍-വാഗമണ്‍ റോഡില്‍ പുത്തേടിനും കുമ്പങ്കാനത്തിനുമിടയില്‍ ചാത്തന്‍പാറയിലാണ് സംഭവം നടന്നത്. കരിങ്കുന്നം മേക്കാട്ടില്‍ പരേതനായ മാത്യുവിന്റെ മകന്‍ എബിന്‍ (26) ആണ് മരിച്ചത്. മൂന്ന് കൂട്ടുകാരുമൊത്ത് വാഗമണ്ണിന് പോകാനിറങ്ങിയതായിരുന്നു എബിന്‍. ചാത്തന്‍പാറയില്‍ വെച്ച് പടക്കംപൊട്ടിക്കുന്നതിനിടെ കാല്‍വഴുതി എബിന്‍ കൊക്കയില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് കൂട്ടുകാര്‍ പൊലീസിനേ വിവരം അറിയിക്കുകയായിരുന്നു. മൂലമറ്റത്ത് നിന്ന് അഗ്നിശമന സേനയെത്തി എബിനെ രക്ഷപ്പെടുത്തി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച എട്ടുമണിയോടെയാണ് മരണം.
A young man died when his foot slipped and fell into the firecrackers.