പത്തനംതിട്ട: പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. അഖിലിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഐശ്വര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഐശ്വര്യയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ രണ്ടര വയസ്സുള്ള കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. വള്ളിക്കോടുള്ള ഐശ്വര്യയുടെ വീട്ടിൽ പോയി മടങ്ങിവരും വഴിയായിരുന്നു അപകടം.
A young man met a tragic end in an accident when a pickup van hit a scooter; His wife and child were injured