തൃശ്ശൂർ: ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന കാരണത്താൽ തൃശൂർ മുള്ളൂർക്കരയിൽ യുവാവിനെ ബ്ലേഡ് കൊണ്ട് വരഞ്ഞു. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) മുറിവേറ്റത്. ദേഹത്താകെ ഇരുപത്തിനാലു തവണ യുവാവിനെ ബ്ലേഡ് കൊണ്ട് വരഞ്ഞു. യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഞ്ചാവ് കേസിലെ പ്രതി ഷാഫിയാണ് കുത്തിയത്. ഷാഫിയോട് ന്യൂഇയർ ആശംസ പറയാത്തതാണ് അക്രമിക്കാൻ കാരണം. കാപ്പ ചുമത്തപ്പെട്ട പ്രതിയാണ് ഷാഫി.
Man stabbed for not wishing Happy New Year; Twenty-four stitches all over the body.