#ambulance | ആംബുലൻസിന്‍റെ വഴി മുടക്കി സ്കൂട്ടർ ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌ത്‌ മോട്ടോർ വാഹന വകുപ്പ്

#ambulance | ആംബുലൻസിന്‍റെ വഴി മുടക്കി സ്കൂട്ടർ ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌ത്‌ മോട്ടോർ വാഹന വകുപ്പ്
Dec 31, 2024 08:06 PM | By Amaya M K

വയനാട്: (piravomnews.in) ആംബുലൻസിന് മുന്നിൽ മാർഗ തടസ്സം സൃഷ്ടിച്ച് സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച കോഴിക്കോട് ചെലവൂർ സ്വദേശി അഫ്നാസിന്റെ ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.

അയ്യായിരം രൂപ പിഴ അടക്കാനും നിർദേശം. മോട്ടോർ വാഹനവകുപ്പിന്റെ അഞ്ച് ദിവസത്തെ പരിശീലനത്തിനും ഹാജരാകണം. സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

വയനാട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വന്ന ആംബുലൻസിന് തടസം സൃഷ്ടിച്ച് അപകടകരമായ രീതിയിലാണ് സ്കൂട്ടർ യാത്രികന്‍ ഓടിച്ചത്.

അടിവാരം മുതൽ കാരന്തൂർ വരെ 22 കിലോമീറ്റർ ദൂരമാണ് ആംബുലൻസിനെ മറികടക്കാൻ അനുവദിക്കാതെ അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിച്ചത്. ഇത് മൂലം ഒരു മണിക്കൂറോളം വൈകി

യെന്നാണ് ആംബുലൻസ് ഡ്രൈവർ ഉനൈസ് പറയുന്നത്. രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ റിക്കവറി വാനുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന്‍റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് അടുത്തിടെ റദ്ദാക്കിയിരുന്നു. കൊച്ചി നഗര മധ്യത്തിലായിരുന്നു യുവാവിന്‍റെ അഭ്യാസ പ്രകടനം.

ആ സംഭവത്തില്‍ ലൈസന്‍സ് റദ്ദാക്കിയതിന് പുറമേ യുവാവില്‍ നിന്ന് പിഴയും ഈടാക്കിയിരുന്നു. വൈറ്റിലയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോകുന്ന ആംബുലന്‍സിന് മുന്നിലായിരുന്നു യുവാവിന്‍റെ അഭ്യാസം.

ദൃശ്യങ്ങളടക്കം മോട്ടോര്‍ വാഹനവകുപ്പിന് പരാതി കിട്ടിയതോടെയാണ് എറണാകുളം ആര്‍ടിഒ ടിഎം ജെര്‍സന്‍ വാഹനമോടിച്ച കോട്ടയം പനച്ചിക്കാട് സ്വദേശി ബിആര്‍ ആനന്ദിന്‍റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയത്.


#Motor #Vehicle #Department #suspends #license of #scooter rider who #obstructs #ambulance

Next TV

Related Stories
#fire | ഓടിക്കൊണ്ടിരുന്ന ഒട്ടോറിക്ഷയ്ക്ക് തീപിടിച്ച് അപകടം

Jan 3, 2025 07:55 PM

#fire | ഓടിക്കൊണ്ടിരുന്ന ഒട്ടോറിക്ഷയ്ക്ക് തീപിടിച്ച് അപകടം

ബൈക്ക് യാത്രികരാണ് ഓട്ടോയിൽ നിന്ന് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ തന്നെ ഡ്രൈവർ വാഹനം നിർത്തി...

Read More >>
#accident | നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; ഗുരുതര പരിക്കേറ്റ യുവതിയും മരിച്ചു, മരണം രണ്ടായി

Jan 3, 2025 07:31 PM

#accident | നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; ഗുരുതര പരിക്കേറ്റ യുവതിയും മരിച്ചു, മരണം രണ്ടായി

ദേശീയ പാതയിൽ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ ഇരുവരും സ‍ഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സനലിനെയും സുഹൃത്ത്...

Read More >>
നടിയും ബിജെപി നേതാവുമായ ഖുശ്‌ബു അറസ്റ്റിൽ.

Jan 3, 2025 02:34 PM

നടിയും ബിജെപി നേതാവുമായ ഖുശ്‌ബു അറസ്റ്റിൽ.

ലൈംഗികാതിക്രമക്കേസിൽ പെൺകുട്ടിയുടെ പേരും ഫോൺ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു...

Read More >>
#suicide | ഭാ​ര്യ​യു​ടെ പീ​ഡ​നം ആ​രോ​പി​ച്ച് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു

Jan 3, 2025 11:27 AM

#suicide | ഭാ​ര്യ​യു​ടെ പീ​ഡ​നം ആ​രോ​പി​ച്ച് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു

ബാ​ങ്ക് പാ​സ്ബു​ക്കു​ക​ളി​ൽ​നി​ന്നും വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന രേ​ഖ​ക​ളി​ൽ​നി​ന്നും ഫോ​ൺ ന​മ്പ​റു​ക​ൾ ക​ണ്ടെ​ത്തി പ്ര​മോ​ദി​ന്റെ...

Read More >>
#suicide | ഭ​ർ​ത്താ​വ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത​റി​ഞ്ഞ് ഭാ​ര്യ ജീ​വ​നൊ​ടു​ക്കി

Jan 3, 2025 11:18 AM

#suicide | ഭ​ർ​ത്താ​വ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത​റി​ഞ്ഞ് ഭാ​ര്യ ജീ​വ​നൊ​ടു​ക്കി

ഈ ​വി​വ​രം അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ ഭാ​ര്യ അ​മൃ​ത (21) വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ചു. മൈ​സൂ​രു സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും പ്ര​ണ​യി​ച്ച്...

Read More >>
#accident | വയോധികയുടെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങി​ ​ഗുരുതര പരിക്ക്

Jan 3, 2025 11:09 AM

#accident | വയോധികയുടെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങി​ ​ഗുരുതര പരിക്ക്

ബസ് മാറിപ്പോയെന്ന് മനസിലാക്കി തിരികെ ഇറങ്ങിയപ്പോൾ ബസിൽ നിന്ന് വീണു. വടക്കാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പി കറവപുത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന...

Read More >>
Top Stories










News Roundup






Entertainment News